നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ
1013 views
ആലപ്പുഴ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിന് രക്ഷകനായി പൊലീസ്. അമിത രക്ത സ്രാവത്തോടെ ആശുപത്രിയിലെത്തിയ യുവതിയാണ് വിവരം അറിയിച്ചത്. ഇതിന് പിന്നാലെ ചെങ്ങന്നൂർ പോലീസ് സ്ഥലത്ത് എത്തുകയായിരുന്നു. പോലീസ് എത്തുമ്പോൾ കുഞ്ഞിന് ജീവനുണ്ടായിരുന്നു. ഉടൻ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അമിത രക്ത സ്രാവത്തെ തുടർന്ന് എത്തിയ യുവതിയോട് അശുപത്രി അധികൃതർ വിവരങ്ങൾ ചോദിച്ചപ്പോഴാണ് വീട്ടിൽ വെച്ച് പ്രസവിച്ചെന്നും കുഞ്ഞ് മരിച്ചെന്നും പറയുന്നത്. ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്. ബക്കറ്റിലായിരുന്നു കുഞ്ഞ് കിടന്നിരുന്നത്. എന്നാൽ കുഞ്ഞ് അനങ്ങുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് തൊട്ടടുത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.