Health Video: വെള്ളം കുടിക്കേണ്ട മികച്ച സമയം ഇതാണ്
മനുഷ്യ ശരീരത്തിന്റെ ഏതാണ്ട് അറുപത് ശതമാനവും വെള്ളമാണത്രെ! അതുകൊണ്ട് തന്നെ ജീവൻ നിലനിർത്താനും മെച്ചപ്പെട്ട ആരോഗ്യത്തിനും വെള്ളം അത്യന്താപേക്ഷിതമാണ്. നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തിന്റെ പ്രവർത്തനത്തിനും ആവശ്യത്തിന് ജലാംശം പ്രധാനമാണ്. അതുകൊണ്ടാണ് ആരോഗ്യമുള്ള ഒരാൾ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം എന്ന് വിദഗ്ധർ ശുപാർശ ചെയ്യുന്നത്.ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ നിർജ്ജലീകരണം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. നിർജ്ജലീകരണം മറ്റ് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുകയും ചെയ്യും. ക്ഷീണം, തലവേദന, ഊർജ്ജക്കുറവ്, ഓർമ്മപ്രശ്നങ്ങൾ, ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്നങ്ങളൊക്കെ നിർജ്ജലീകരണത്തോടനുബന്ധിച്ച് ഉണ്ടാകാവുന്ന കാര്യങ്ങളാണ്. കൂടാതെ ആവശ്യത്തിന് വെള്ളം കുടിക്കാതെ വരുമ്പോൾ അത് ചർമ്മത്തെയും ദോഷകരമായി ബാധിക്കും,വെള്ളം കുടിക്കുന്നതിനെ കുറിച്ച് പറയുമ്പോൾ അത് എപ്പോഴൊക്കെ കുടിക്കുന്നു എന്നതും പ്രധാനമാണ്. വെള്ളം കുടിക്കാൻ മികച്ച സമയം ഉണ്ടോ? ഉണ്ട്. പല ആരോഗ്യ പ്രശ്നങ്ങളും ഒഴിവാക്കാൻ കൃത്യമായ സമയത്ത് വേണം വെള്ളം കുടിക്കാൻ. വെള്ളം കുടിക്കാനുള്ള മികച്ച സമയം ഏതാണെന്ന് വീഡിയോയിലൂടെ മനസിലാക്കാം.healthTimesXP MalayalamUpdated: 28 Jul 2023, 3:01 pm