ഹൃദ്രോഗം കണ്ടെത്താനുള്ള ജനിതക പരിശോധന
1174 views
ആരോഗ്യം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂലോകമെമ്പാടുമുള്ള മരണങ്ങളുടെ കണക്ക് പരിശോധിച്ചാൽ പ്രധാനമായിട്ടുള്ള ഒരു കാരണം ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു. ഇത് മൂലം ഏകദേശം 17.9 ദശലക്ഷം പേർ വർഷംതോറും മരണത്തിന് കീഴടങ്ങുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹൃദ്രോഗങ്ങളിൽ ഏറ്റവും പ്രധാനമാണ് ഹൃദയ ധമനികൾ ബാധിക്കുന്ന രോഗം (Coronary Artery Disease). ആധുനിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഇതിന്റെ ജനിതക കാരണങ്ങൾ കണ്ടെത്താൻ ഇന്ന് നമുക്ക് സാധിക്കും. ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള ജെനെറ്റിക് ടെസ്റ്റിംഗ് എന്താണെന്നും ഇത് എങ്ങനെ ചെയ്യുന്നു എന്നുമൊക്കെ വിശദമായി സംസാരിക്കുകയാണ് Dr. Ramesh Menon (Associate Director, Personal Genomics & Genomic Medicine, MedGenome, Bangalore).