Fruits for Diabetes: പ്രമേഹമുണ്ടെങ്കിൽ കഴിക്കാം ഈ പഴങ്ങൾ
ആരോഗ്യം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
പ്രമേഹം പിടിപെട്ടാൽ ഏറ്റവും കൂടുതൽ ശ്രദ്ധ നൽകേണ്ടത് രോഗിയുടെ ആഹാരക്രമത്തിനാണ്. സാധാരണ കഴിച്ചിരുന്ന പല ആഹാരങ്ങളും നിയന്ത്രിക്കേണ്ടതായി വരുന്നു. പ്രമേഹം ഉണ്ടെങ്കിൽ ഏന്തൊക്കെ ഭക്ഷണം കഴിക്കാം, കഴിക്കാൻ പാടില്ല തുടങ്ങിയ കാര്യങ്ങൾ പല രോഗികളെയും ആശയക്കുഴപ്പത്തിലാക്കാറുണ്ട്. തെറ്റായ ഭക്ഷണങ്ങൾ ആഹാരശീലത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരസയുടെ അളവ് വർധിപ്പിച്ചേക്കാം. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച മാർഗ്ഗം ഭക്ഷണശീലത്തിൽ നിയന്ത്രണം കൊണ്ടുവരിക എന്നതാണ്.മിക്ക ആളുകൾക്കും കഴിക്കാൻ ഏറെ ഇഷ്ടമുള്ളതാണ് വിവിധയിനം പഴങ്ങൾ. പലതരം വിറ്റാമിനുകളും ധാതുക്കളുമൊക്കെ പഴങ്ങളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ പ്രമേഹരോഗികളുടെ കാര്യം വരുമ്പോൾ ഏതൊക്കെ പഴങ്ങൾ കഴിക്കാം? എല്ലാ തരം പഴവർഗ്ഗങ്ങളും കഴിക്കാനുമാകില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ നോക്കുന്ന പഴങ്ങൾ വേണം തിരഞ്ഞെടുക്കാൻ. അത്തരത്തിൽ പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ചില പഴങ്ങൾ ഏതൊക്കെയാണെന്നാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.