Sai Pallavi Marriage: സായി പല്ലവി വിവാഹിതയായോ?
എന്റര്ടെയിൻമെന്റ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
Sai Pallavi Marriage വിവാഹം കഴിക്കാത്തവരെ കഴിപ്പിക്കാനും ജീവിച്ചിരിക്കുന്നവരുടെ മരണവാർത്ത കൊടുക്കാനും ഇഷ്ടപ്പെടുന്ന ഒരുകൂട്ടം ആളുകളെ സോഷ്യൽ മീഡിയ തുടങ്ങിയ കാലം മുതൽ നാം കാണുന്നുണ്ട്. താൻ മരിച്ചിട്ടില്ല എന്ന് പലതവണ സോഷ്യൽ മീഡിയയുടെ മുന്നിൽ വന്നു പറയേണ്ടി വന്ന സെലിബ്രിറ്റികൾ ഉണ്ട്. പലരെയും രണ്ടും മൂന്നും തവണ വിവാഹം കഴിപ്പിച്ചിട്ടുമുണ്ട് സോഷ്യൽ മീഡിയയിലെ ഇക്കൂട്ടർ. പുതിയൊരു വിവാഹം കൂടി ഇക്കൂട്ടർ നടത്തിക്കഴിഞ്ഞു. നടി സായി പല്ലവിയെയാണ് ഇത്തവണ ഇവർ വിവാഹം കഴിപ്പിച്ചിരിക്കുന്നത്. സായി പല്ലവിയുടെ തന്നെ ഒരു ഫാൻ പേജിലാണ് ആദ്യം ഈ ഒരു വിവരം പ്രചരിച്ചത്. പൂക്കൾ കൊണ്ടുള്ള മാലകൾ ഇട്ടു നിൽക്കുന്ന സായി പല്ലവിയുടെയും മറ്റൊരു ചെറുപ്പക്കാരന്റെയും ഫോട്ടോയായിരുന്നു പ്രചരിച്ചത്. വെറുതെ വിവാഹം കഴിപ്പിക്കുക മാത്രമല്ല, അല്പം വർണ്ണവിവേചനം കൂടി ഈ ഒരു പോസ്റ്റിൽ വിളമ്പിയിട്ടുണ്ട്.