21 Years Of Trisha Krishnan: '20 വർഷം ഹീറോയിനായി തുടരുക എന്നത് ചെറിയ കാര്യമല്ല!'
20-ാം വയസിൽ ഒരു പെൺകുട്ടി ഹീറോയിനാകുന്നത് വലിയ കാര്യമല്ലെങ്കിലും ഇരുപതുവർഷം ഹീറോയിനായി തുടരുകയെന്നത് വലിയ കാര്യം തന്നെയാണ്. വർഷം കൂടുന്തോറും സൌന്ദര്യവും കൂടി വരുന്നു. താരമൂല്യം ഉയരുന്നു. എല്ലാത്തിനുമുപരി മിഴിവേറുന്ന അഭിനവും. അന്നും ഇന്നും ഒരേ തലയെടുപ്പോടെ 21 വർഷം കഴിഞ്ഞും ജൈത്രയാത്ര തുടരുകയാണ് തെന്നിന്ത്യൻ താര സുന്ദരി തൃഷ. ആദ്യ ചിത്രമായ ജോഡിയ്ക്ക് കിട്ടിയ പ്രതിഫല തുക 500 രൂപയിൽനിന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി മാറിയിരിക്കുകയാണ് തൃഷ.