ശ്രീനിവാസന് നൽകിയ ചുംബനത്തെക്കുറിച്ച് മോഹൻലാൽ | Mohanlal | Sreenivasan |
1023 views
എന്റര്ടെയിൻമെന്റ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ടുകളിൽ ഒന്നാണ് ശ്രീനിവാസൻ - മോഹൻലാൽ കോംബോ. നിരവധി ചിത്രങ്ങളാണ് ഇരുവരും ഒന്നിച്ചെത്തി വമ്പൻ ഹിറ്റായി മാറിയിട്ടുള്ളത്. മുൻപ് മഴവിൽ മനോരമയുടെ ഒരു അവാർഡ് വേദിയിൽ രോഗശയ്യയിൽ നിന്നും തിരിച്ചെത്തിയ ശ്രീനിവാസന് സ്നേഹ ചുംബനം കൊടുക്കുന്ന മോഹൻലാലിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ആകെ തരംഗം ആവുകയും ചെയ്തു. ഒട്ടുമിക്ക ആളുകളുടെയും സ്റ്റാറ്റസ് ഭരിച്ച ഐറ്റം കൂടിയായിരുന്നു അത്. നാടോടിക്കാറ്റിലെ ദാസനും വിജയനും എന്ന കഥാപാത്രമാണ് ഇരുവരുടെതുമായി പ്രേക്ഷകർ ഏറ്റവും കൂടുതൽ എൻജോയ് ചെയ്തിട്ടുള്ളത്. ആ കഥാപാത്രങ്ങൾ വീണ്ടും വേദിയിൽ വച്ച് സ്നേഹ പ്രകടനം നടത്തിയത് പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. സുഖമില്ലായിരുന്ന ശ്രീനിവാസൻ വളരെ അവശനായിട്ടാണ് ഈ അവാർഡ് വേദിയിൽ എത്തിയത്. അന്ന് കണ്ടപ്പോൾ ഏറെ സങ്കടം തോന്നിയെന്നും അതുകൊണ്ടാണ് കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ തോന്നിയത് എന്നും അത് പ്ലാൻ ഉണ്ടായിരുന്നില്ല എന്നും മോഹൻലാൽ പിന്നീട് തന്റെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോൾ ആ രംഗത്തെക്കുറിച്ച് ശ്രീനിവാസനോട് ഒരു അഭിമുഖത്തിൽ ചോദിക്കുന്നതും അതിന്റെ ശ്രീനിവാസൻ നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതിനിടയിലാണ് മോഹൻലാലിന്റെയും ശ്രീനിവാസന്റെയും പഴയ അഭിമുഖങ്ങളും ശ്രദ്ധേയമാകുന്നത്. മോഹൻലാൽ പറഞ്ഞ മറുപടിയും വൈറലാവുകയാണ്.