വെളിപ്പെടുത്തലുമായി സ്മൃതി ഇറാനി | Sushant Singh | Smriti Irani |
1026 views
എന്റര്ടെയിൻമെന്റ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഇന്ത്യയെ ഒട്ടാകെ ഞെട്ടിച്ച സംഭവമായിരുന്നു സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ ആത്മഹത്യ. തുടർന്ന് നാടകീയമായ നിരവധി സംഭവങ്ങളാണ് അരങ്ങേറിയത്. സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നാണ് കുടുംബാംഗങ്ങൾ ഉറപ്പിച്ചു പറഞ്ഞത്. തുടർന്ന് ബോളിവുഡ് ഇൻഡസ്ട്രിയിൽ നിലനിൽക്കുന്ന നെപ്പോട്ടിസവും ലഹരി മരുന്നു മാഫിയ ബന്ധങ്ങളും ഒക്കെ ചർച്ചയാവുകയും കേസ് അന്വേഷണം തുടരുകയും ചെയ്തു. പക്ഷേ ഇന്നും എന്തുകൊണ്ടാണ് സുശാന്ത് ആത്മഹത്യ ചെയ്തത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇപ്പോൾ കേന്ദ്രമന്ത്രിയും മുൻ ടെലിവിഷൻ അവതാരകയുമായ സ്മൃതി ഇറാനി പങ്കുവെച്ച് ചില വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുകയാണ്. സുശാന്തിന്റെ മരണത്തിന് മുൻപ് താൻ ആത്മഹത്യ ചെയ്യരുത് എന്ന് പറഞ്ഞിരുന്നു എന്നാണ് സ്മൃതി ഇറാനി ഇപ്പോൾ വ്യക്തമാക്കുന്നത്. വീഡിയോ കോൺഫറൻസിൽ ഇരിക്കുന്ന സമയത്താണ് സുശാന്തിന്റെ മരണവാർത്ത താൻ അറിയുന്നത് എന്നും കോൺഫറൻസ് പൂർത്തിയാക്കാൻ കഴിയാതെ ഇറങ്ങുകയായിരുന്നു എന്നും എന്തുകൊണ്ടാണ് അവൻ എന്നെ വിളിക്കാതിരുന്നത് എന്നാണ് താൻ ആദ്യം ചോദിച്ചത് എന്നും സ്മൃതി വ്യക്തമാക്കുന്നു. ഒരു അഭിമുഖത്തിൽ പങ്കെടുക്കവേയാണ് ഇക്കാര്യങ്ങൾ സ്മൃതി ഇറാനി തുറന്നു പറഞ്ഞത്. മുൻപ് അനുരാഗ് കശ്യപും തന്റെ കുറ്റബോധം തുറന്നു പറഞ്ഞിരുന്നു. സുശാന്തിനോട് താൻ മരണത്തിന് മുമ്പ് സംസാരിക്കാൻ തയ്യാറായില്ല എന്നാണ് വെളിപ്പെടുത്തിയത്. മൂന്നാഴ്ച മുമ്പാണ് സുശാന്ത് അനുരാഗ് കശ്യപിനെ സമീപിച്ചിരുന്നത്.