Resmi Sateesh Interview: 'ഒരേതരം പാട്ടുകളിൽ തളച്ചിടപ്പെടരുത്'
1130 views
എന്റര്ടെയിൻമെന്റ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂResmi Sateesh Interview 'ഇനി വരുന്നൊരു തലമുറയ്ക്ക്' എന്ന ഒറ്റപ്പാട്ട് മതി രശ്മി സതീഷ് എന്ന ഗായികയെ മലയാളികൾ ഓർത്തിരിക്കാൻ. തന്റെ സംഗീത വഴികളെക്കുറിച്ചുംപുതിയ പഠനങ്ങളെ കുറിച്ചും ഒക്കെ രശ്മി സതീഷ് സംസാരിക്കുകയാണ്. '22 ഫീമെയിൽ കോട്ടയം' എന്ന ചിത്രത്തിലൂടെയാകും ഏറ്റവും കൂടുതൽ ആളുകൾ രശ്മി സതീഷിന്റെ പെർഫോമൻസ് കണ്ടിട്ടുണ്ടാവുക. അതിനുമപ്പുറത്തേക്ക് പാട്ടിന്റെ ലോകത്ത് പ്രത്യേക ജോണറിൽ തളയ്ക്കപ്പെടാതെ മുന്നോട്ടുപോകാനാണ് തനിക്ക് ഇഷ്ടമെന്ന് രശ്മി സതീഷ് പറയുന്നു. പലപ്പോഴും തന്റെ പാട്ടുകൾ കോപ്പിയടിക്കുന്ന ആളുകളെ സോഷ്യൽ മീഡിയയിൽ കാണാറുണ്ടെന്നും എങ്ങനെയെങ്കിലും പണം ഉണ്ടാക്കുക എന്നതാണ് കൂടുതൽ ആളുകളും ശ്രദ്ധിക്കുന്ന കാര്യം എന്നും കോവിഡിന് ശേഷം ആളുകളുടെ മാനസികാവസ്ഥ മാറും എന്ന് കരുതിയെങ്കിലും അതുണ്ടായില്ല എന്നും രശ്മി പറയുന്നു. അഭിമുഖത്തിന്റെ ആദ്യ പാർട്ട് കാണാം.