Suresh Menon Bigg Boss: മൂന്നു പേർ തമ്മിലുള്ള കടുത്ത മത്സരം, ബിഗ് ബോസ് ഹൗസിലെ മൂന്നാമത്തെ ക്യാപ്റ്റൻ ചാർജെടുത്തു
1114 views
എന്റര്‍ടെയിൻമെന്റ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂബിഗ് ബോസ് മലയാളം സീസൺ 6ലെ മൂന്നാമത്തെ ക്യാപ്റ്റനെ തെരഞ്ഞെടുത്തു. മികച്ച പ്രകടനം നടത്തിയ ആളുകളുടെ പേരുകൾ മത്സരാർഥികൾ നിർദേശിച്ചിരുന്നു. ഇതിൽ നിന്നും കൂടുതൽ പേർ നിർദേശിച്ച സിജോ, അന്‍സിബ, റോക്കി എന്നവരാണ് ക്യാപ്റ്റൻസിക്കായി മത്സരിച്ചത്. ഓരോരുത്തരോട് രണ്ട് പേരുകള്‍ വീതം നിര്‍ദേശിക്കാനാണ് പറഞ്ഞത്. റോക്കിക്കായിരുന്നു കൂടുതൽ വോട്ടുകൾ ലഭിച്ചത്. ഒരു പാത്രത്തില്‍ നിറച്ചുവച്ച ചായം കലക്കിയ വെള്ളത്തില്‍ നിന്നും താക്കോല്‍ കണ്ടെടുത്ത്, മണല്‍ നിറച്ച ഒരു ടണലിലൂടെ കയറിയിറങ്ങി മുന്നില്‍ വച്ചിരിക്കുന്ന പെട്ടി തുറന്ന് അതിലുള്ള ക്യാപ്റ്റന്റെ കിരീടം സ്വന്തമാക്കുക എന്നതായിരുന്നു ടാസ്ക്.