അതിജീവിതരെ സന്ദർശിച്ച് ഷാരൂഖ് ഖാൻ | Shahrukh Khan | Kolkata |
1011 views
എന്റര്ടെയിൻമെന്റ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപലപ്പോഴും ആസിഡ് ആക്രമണത്തിന് ഇരയാകുന്ന ആളുകൾ ജീവിതം നശിച്ചു എന്ന ചിന്തയിലാണ് കഴിയാറുള്ളത്. എന്നാൽ സമീപ കാലത്തായി ഇത്രയും ചിന്തകളിൽ നിന്നും സമൂഹം വളരെയധികം മാറി തുടങ്ങിയിരിക്കുകയാണ്. ആസിഡ് അറ്റാക്കിന്റെ ഇരകളും വ്യത്യസ്തമായി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. അത്തരത്തിൽ അറ്റാക്ക് നേരിട്ടവരെ ഉയർത്തിക്കൊണ്ടു വരാനുള്ള നിരവധി സംഘടനകളും പ്രവർത്തനങ്ങളും ഒക്കെ ഇന്ന് ഇന്ത്യയിൽ സജീവമാണ്. മുൻ കാലങ്ങളിൽ അത് അങ്ങനെ ആയിരുന്നില്ല. ഇപ്പോൾ ഈ റിയൽ ലൈഫ് ഹീറോകളെ കാണാനായി നേരിട്ട് എത്തിയിരിക്കുകയാണ് സിനിമാലോകത്തെ സൂപ്പർ ഹീറോ ഷാറൂഖാൻ. അദ്ദേഹം ഈ അതിജീവിച്ച് എത്തിയിരിക്കുന്നവരെ കൊൽക്കത്തയിൽ വച്ചാണ് മീറ്റ് ചെയ്തത്. ഐപിഎൽ മത്സരം നടക്കുന്നതിനിടയിലാണ് അദ്ദേഹം കൊൽക്കത്തയിലേക്ക് എത്തിയത്. മത്സരം കണ്ടതിനുശേഷം ആണ് ആസിഡ് അറ്റാക്ക് നേരിട്ട് ആളുകളെ നേരിൽ കണ്ട് അദ്ദേഹം വിശേഷങ്ങൾ ആരാഞ്ഞത്. മുൻപ് തന്നെ ഇത്തരത്തിൽ പരിക്കേറ്റവർക്ക് ആയി അദ്ദേഹം ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അദ്ദേഹം ഇവരെ കാണാൻ എത്തിയതിന്റെ വീഡിയോകളും ഫോട്ടോസും ഒക്കെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഷാരൂഖാനെ ഏറെ സ്നേഹിക്കുന്ന ആരാധകർ ആസിഡ് നേരിട്ടവർക്ക് ഇതൊരു വലിയ ആശ്വാസമാകും എന്ന് കുറിക്കുന്നുണ്ട്. എന്തായാലും ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമാണ്. മികച്ച പ്രതികരണമാണ് വീഡിയോകൾക്കും ലഭിക്കുന്നത്.