സന്തോഷം പങ്കുവെച്ച് സെറീന വഹാബ് | Serena Wahab | Sooraj Pancholi |
പത്തുവർഷം മുമ്പ് ബോളിവുഡിൽ ഉണ്ടായ ജിയ എന്ന നടിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരൻ ആയത് സൂരജ് പഞ്ചോളി എന്ന നടനായിരുന്നു എന്ന വാർത്തകൾ പരന്നിരുന്നു. ഇപ്പോൾ ഈ കേസിൽ വിധി പുറത്തു വന്നിരിക്കുകയാണ്. സൂരജ് പഞ്ചോളി കുറ്റക്കാരൻ അല്ല എന്നാണ് കോടതി വിധി. നടി സെറീന വഹാബിന്റെ മകനാണ് സൂരജ്. സൂരജും ജിയയുമായി പ്രണയത്തിലായിരുന്നു. ജിയ 4 മാസം ഗർഭിണിയായിരിക്കുന്ന സമയത്ത് ഇക്കാര്യം സൂരജിനോട് പറയുകയും ഗർഭം അലസിപ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ജിയ മാനസികമായും ശാരീരികമായും തളർന്നു. ഇതുമൂലമാണ് ആത്മഹത്യ ചെയ്തത് എന്നായിരുന്നു കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. എന്നാൽ സൂരജ് ഈ അവസ്ഥയിൽ നിന്നും ജിയയെ സംരക്ഷിക്കാൻ ശ്രമിച്ചു എന്നും ജിയയ്ക്ക് ആവശ്യമെങ്കിൽ പ്രണയം ഉപേക്ഷിച്ച് പോകാമായിരുന്നു എന്നും അതുകൊണ്ടു തന്നെ സൂരജിനെ കുറ്റവാളിയായി വിധിക്കാൻ ആകില്ല എന്നുമാണ് കോടതി വിധി എഴുതിയത്. രക്ഷപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടുള്ള സൂരജിന്റെ വീഡിയോ വിമർശനങ്ങൾ നേരിട്ടിരുന്നു. ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ടാണ് ഇപ്പോൾ നടി സെറീന വഹാബ് രംഗത്തെത്തിയിരിക്കുന്നത്. 10 വർഷമായി ഉള്ള ദുഃഖങ്ങളുടെ ഫലമാണ് ഇപ്പോഴുള്ള സന്തോഷം എന്ന് സെറീന വഹാബ് പറയുന്നു. വിധിക്കെതിരെ അപ്പീൽ പോകാൻ ഒരുങ്ങുകയാണ് ജിയയുടെ അമ്മ റാബിയ ഖാൻ ഇപ്പോൾ.