പുത്തൻ ചിത്രം ഏറ്റെടുത്ത് ആരാധകർ | samantha | New photo |
1053 views
എന്റര്ടെയിൻമെന്റ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂനടി സാമന്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ഫോട്ടോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 16 വർഷം മുമ്പുള്ള സാമന്തയുടെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മോഡലിങ് ആരംഭിച്ച കാലത്ത് എടുത്ത ചിത്രങ്ങളിൽ ഒന്നായിരിക്കും ഇതെന്നാണ് കണക്ക് കൂട്ടൽ. വിന്റേജ് ലുക്കിലുള്ള സാമന്തയുടെ ഈ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ശാകുന്തളം എന്ന ചിത്രമാണ് സാമന്തയുടെതായി ഏറ്റവും ഒടുവിൽ തീയേറ്ററുകളിൽ എത്തിയത്. എന്നാൽ ചിത്രം വമ്പൻ പരാജയമാണ് നേരിട്ടത്. മലയാളി താരമായ ദേവ് മോഹൻ ആയിരുന്നു ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തിയത്. 60 കോടിയോളം രൂപ ബജറ്റിൽ ആണ് ഈ ചിത്രം ഒരുങ്ങിയത്. എന്നാൽ ചിത്രത്തിനന് ബോക്സ് ഓഫീസിൽ മികച്ച നേട്ടം കണ്ടെത്താനായില്ല. സിറ്റഡൽ എന്ന ഹോളിവുഡ് വെബ് സീരീസ് ആണ് ഇപ്പോൾ സാമന്തയുടേതായി പ്രീമിയർ ചെയ്യുന്നത്. സിറ്റഡലിന്റെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം കറുത്ത കൗൺ ധരിച്ചു കൊണ്ട് ലണ്ടനിൽ വെച്ച് സാമന്ത പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ തരംഗമായിരുന്നു. കുഷി എന്നൊരു ചിത്രം കൂടി സാമന്തയുടേതായി അണിയറയിൽ ഒരുങ്ങുകയാണ്. വിജയ് ദേവരക്കൊണ്ടയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ശാകുന്തളത്തിന്റെ പ്രമോഷന്റെ ഭാഗമായി സാമന്ത കൊച്ചിയിലും എത്തിയിരുന്നു. ഫഹദ് ഫാസിലിന്റെ അഭിനയം വിസ്മയിപ്പിച്ചിട്ടുണ്ട് എന്നും മലയാള സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടെന്ന് കൊച്ചിയിൽ വെച്ച് സാമന്ത പറഞ്ഞത് ആരാധകർ ഏറ്റെടുത്തിരുന്നു.