കുഞ്ഞുങ്ങളുടെ ഔദ്യോഗിക നാമം വെളിപ്പെടുത്തി | Nayanthara | Vignesh shivan |
തമിഴകത്തെ മാതൃകാ ദമ്പതികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. സരോഗസി വഴി ഇരുവർക്കും കുട്ടികൾ ഉണ്ടായ വാർത്ത ഏറെ അത്ഭുതത്തോടെയും അമ്പരപ്പോടെയുമാണ് ആരാധകർ സ്വീകരിച്ചത്. വിവാഹം കഴിഞ്ഞ് വളരെ കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ഇരുവർക്കും കുട്ടികൾ ജനിച്ചതിനെ കുറിച്ച് ഒരുപാട് സംശയങ്ങൾ ഉയർന്നു. പിന്നീടാണ് വാടക ഗർഭധാരണത്തിലൂടെ ആണ് കുഞ്ഞുങ്ങൾ ഉണ്ടായത് എന്ന വാർത്ത പുറത്തുവന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് ഇത്രയും കുറച്ചു ദിവസങ്ങൾക്കുള്ളിൽ സരോഗസി സാധ്യമാകില്ലല്ലോ എന്ന സംശയങ്ങൾ സോഷ്യൽ മീഡിയയിൽ വന്നു. ഇതേ തുടർന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണവും പ്രഖ്യാപിച്ചു. എന്നാൽ എല്ലാ സംശയങ്ങളെയും തച്ചുടച്ചുകൊണ്ട് 6 വർഷങ്ങൾക്കു മുൻപേ തങ്ങൾ രജിസ്റ്റർ മാരേജ് ചെയ്തിരുന്നു എന്ന വിവരം ഈ താരദമ്പതികൾ പുറത്തുവിട്ടു. ഇതോടെ വിവാദങ്ങൾ കെട്ടടങ്ങി. ഉയിർ, ഉലക് എന്നിങ്ങനെയാണ് കുട്ടികൾക്ക് പേര് വിളിച്ചിരുന്നത്. ഇപ്പോൾ ഈ കുഞ്ഞുങ്ങളുടെ യഥാർത്ഥ പേര് എന്താണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിഘ്നേഷ് ശിവൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ. ഉയിർ എന്ന കുഞ്ഞിന് രുദ്രോനീൽ എൻ ശിവൻ എന്നും ഉലക് എന്ന കുഞ്ഞിന് ധ്വൈവിക് എൻ ശിവൻ എന്നുമാണ് പേര് നൽകിയിട്ടുള്ളത്. ഏറെ വ്യത്യസ്തമായ ഈ പേരുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഈ പേരുകൾക്കിടയിലെ എൻ ലോകത്തിലെ തന്നെ ഏറ്റവും നല്ല അമ്മയുടെ പേരിന്റെ ആദ്യക്ഷരം ആണ് എന്നും വിഘ്നേശ്വരൻ കുറിക്കുന്നു. നയൻതാരയുടെ ആദ്യ അക്ഷരമാണിത്.