വൈറലായി താരചിത്രം | Mammootty | Mohanlal |
1115 views
എന്റര്ടെയിൻമെന്റ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. ഇച്ചാക്ക എന്നും ലാലു എന്നുമാണ് ഇരുവരും പരസ്പരം വിളിക്കുന്നത്. ആരാധകർ തമ്മിൽ എപ്പോഴും മത്സരബുദ്ധി ഉണ്ടെങ്കിലും ഇവർ തമ്മിൽ മത്സരമൊന്നുമില്ല. ഇപ്പോൾ മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് എത്തിയ രണ്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. 35 വർഷങ്ങൾക്ക് മുമ്പ് മോഹൻലാലിന്റെ വിവാഹ വേദിയിൽ നിന്നെടുത്ത ഒരു ചിത്രത്തോടൊപ്പം പുതിയ ഒരു ഫോട്ടോ കൂടി ചേർത്തുവച്ചാണ് ആരാധകർ ആഘോഷിക്കുന്നത്. മമ്മൂട്ടിയും ഭാര്യ സുൽഫിത്തും മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹത്തിൽ പങ്കെടുക്കുന്ന ഫോട്ടോയാണിത്. അടുത്തിടെ ഒരു വിവാഹ ചടങ്ങിൽ ഇരു കുടുംബങ്ങളും ഒന്നുചേർന്നതും ഒരുമിച്ചെടുത്ത ചിത്രവും ഇതിനോടൊപ്പം ചേർത്തുവച്ചുകൊണ്ടാണ് ആരാധകർ പങ്കുവെക്കുന്നത്.