Manjari About Mukilin Makale Song: 'അമ്മയുടെയും കുഞ്ഞിന്റെയും ബന്ധമാണ് ആ ഗാനം പറയേണ്ടത്'Manjari about Mukilin Makale Song ഗായിക മഞ്ജരിക്ക് ആദ്യമായി സംസ്ഥാന സർക്കാരിന്റെ മികച്ച ഗായികക്കുള്ള അവാർഡ് നേടിക്കൊടുത്തത് 'മകൾക്ക്' എന്ന ചിത്രത്തിലെ 'മുകിലിൻ മകളേ...' എന്ന ഗാനമാണ്. ആ ഗാനത്തിന് പിന്നിലെ കഥ പറയുകയാണ് ഇപ്പോൾ മഞ്ജരി. "അന്ന് വെറും 18 വയസ്സ് മാത്രമാണുള്ളത്. അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഗാനമാണിതെന്ന് സംഗീത സംവിധായകൻ പറഞ്ഞു. ആ ആത്മബന്ധം നിഴലിക്കുന്ന രീതിയിൽ വേണം ഗാനം ആലപിക്കാൻ. പിന്നീട് അദ്ദേഹത്തിന് തോന്നി, ഈ ചെറിയ കുട്ടിയെ ഇതെങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്ന്. അതോടെ അദ്ദേഹം ഞാൻ മനസ്സിലാക്കാൻ വേണ്ടി പറഞ്ഞത് അശരീരി പോലെ ഒരു ശബ്ദം വേണം എന്നായിരുന്നു. മുകളിൽ നിന്ന് വരുന്ന ഒരു ശബ്ദം. അതനുസരിച്ചാണ് പാടിയത്." മഞ്ജരി വ്യക്തമാക്കുന്നു. ഒപ്പം ആദ്യം റെക്കോർഡ് ചെയ്ത 'ഒരു ചിരി കണ്ടാൽ ഒരു കളി കണ്ടാൽ അതുമതി' എന്ന ഗാനവും മഞ്ജരി ആലപിക്കുകയാണ്.