Singer Manjari: യേശുദാസ് - ഇളയരാജ കോംബോയെക്കുറിച്ച് ഗായിക മഞ്ജരി
1230 views
എന്റര്ടെയിൻമെന്റ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂയേശുദാസ്, ഇളയരാജ എന്നിവരോടൊപ്പം ഒരുപാട് ഗാനങ്ങളിൽ പ്രവർത്തിക്കാൻ കഴിഞ്ഞ ഗായികയാണ് മഞ്ജരി. ദാസേട്ടന്റെ ഗാനങ്ങൾ എപ്പോഴും തനിക്ക് ഒരു പ്രത്യേക ഫീൽ നൽകാറുണ്ടെന്നും അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ കരച്ചിൽ വരുമെന്നും മഞ്ജരി പറയുന്നു. ഒപ്പം സംസ്ഥാന സർക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള അവാർഡ് ലഭിക്കുന്ന സമയത്ത് തനിക്ക് അതിന്റെ പ്രാധാന്യം മനസ്സിലായിരുന്നില്ല എന്നും യുവജനോത്സവങ്ങളിലും മറ്റു മത്സരങ്ങളിലും പങ്കെടുക്കുമ്പോൾ സമ്മാനം ലഭിക്കുന്നതുപോലെ തന്നെയാണ് സ്റ്റേറ്റ് അവാർഡ് ലഭിച്ചപ്പോഴും ഫീൽ ചെയ്തതെന്നും പിന്നീട് ദാസേട്ടനെപ്പോലെയുള്ള വലിയ ആളുകൾ വിളിച്ച് അഭിനന്ദിച്ചപ്പോഴാണ് ഈ അവാർഡ് ഇത്രയും വിലപിടിച്ചതാണെന്ന് മനസ്സിലായതെന്ന് മഞ്ജരി പറയുന്നു.