മഞ്ജു വാര്യരെക്കുറിച്ച് മണിയൻപിള്ള രാജു | Maniyanpilla Raju | Manju Warrier |
1014 views
എന്റര്ടെയിൻമെന്റ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമലയാളികളുടെ പ്രിയപ്പെട്ട നടൻമാരിലൊരാളാണ് മണിയൻപിള്ള രാജു. നിരവധി ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങളിൽ മലയാളികളെ അദ്ദേഹം ചിരിപ്പിച്ചിട്ടുണ്ട്. ക്യാരക്ടർ റോളുകളിലും പ്രധാന വേഷങ്ങളിലും ഒക്കെ അദ്ദേഹം തിളങ്ങുകയും ചെയ്തു. ഇപ്പോൾ നിർമ്മാതാവായും സിനിമയിൽ അദ്ദേഹം സജീവമാണ്. ഇപ്പോൾ നടി മഞ്ജു വാര്യരെ കുറിച്ച് മണിയൻപിള്ള രാജു പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. തന്റെ ഏറ്റവും അടുത്ത ചങ്ങാതിയാണ് മഞ്ജു വാര്യർ എന്നാണ് അദ്ദേഹം പറയുന്നത്. മണിയൻപിള്ള രാജു ഒരുക്കിയ ചിത്രമായിരുന്നു കണ്ണെഴുതി പൊട്ടും തൊട്ട്. ഈ ചിത്രത്തിലെ അഭിനയത്തിന് മഞ്ജു വാര്യർക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. രഹസ്യമായി വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്ന സമയത്താണ് ഈ ചിത്രത്തിലേക്ക് മഞ്ജു വാര്യർ എത്തുന്നത്. ഈ സിനിമ കൂടി കഴിയുന്നതുവരെ കാത്തു നിൽക്കണം എന്നാണ് മണിയൻപിള്ള രാജു മഞ്ജു വാര്യരോട് ആവശ്യപ്പെട്ടത്. അത് മഞ്ജു അനുസരിക്കുകയും ചെയ്തു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞതിന്റെ പിറ്റേദിവസം മഞ്ജു വാര്യരുടെ വിവാഹം എന്നും മണിയൻപിള്ള രാജു ഓർത്തെടുക്കുന്നു. ഇപ്പോൾ എന്താണ് മഞ്ജു വാര്യർക്ക് ഓണക്കോടി മറക്കാതെ നടക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. തനിക്ക് അച്ഛനില്ലാത്തതുകൊണ്ട് ഓണക്കോടി കിട്ടാറില്ല എന്ന് കണ്ണ് നിറഞ്ഞുകൊണ്ട് മഞ്ജു പറഞ്ഞെന്നും ഇതിനുശേഷമാണ് മഞ്ജുവിന് സ്ഥിരമായി ഓണക്കോടി നൽകാൻ തുടങ്ങിയത് എന്നും മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു.