ആശംസകളുമായി ആരാധകർ | Mammootty | Sulfath |
1042 views
എന്റര്ടെയിൻമെന്റ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂനടൻ മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിന്റെയും വിവാഹ വാർഷിക ദിനമാണിന്ന്. സോഷ്യൽ മീഡിയയിൽ തരംഗം ആവുകയാണ് മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങൾ. ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത് നിരവധി ആരാധകരാണ്. ഈ ചിത്രങ്ങൾക്ക് താഴെ ഒരുപാടുപേർ കമന്റുകൾ രേഖപ്പെടുത്തുകയാണ്. നിരവധി വീഡിയോകളും മമ്മൂട്ടിയുടെയും സുൽഫത്തിന്റെതുമായി പുറത്തുവന്നിട്ടുണ്ട്. ഉമ്മച്ചിയെ കുറിച്ച് പറഞ്ഞുകൊണ്ടുള്ള ദുൽഖർ സൽമാന്റെ ഒരു കുറിപ്പ് അടുത്തിടെ വൈറലായിരുന്നു. ഉമ്മച്ചിയാണ് സ്നേഹിച്ചത് തങ്ങളെ വഷളാക്കുന്നത് എന്നാണ് ദുൽഖർ ഈ ഒരു കുറിപ്പിൽ പറഞ്ഞിട്ടുണ്ടായിരുന്നത്. ഇത് ആരാധകർ വളരെ വേഗമാണ് ഏറ്റെടുത്തത്. അതുപോലെ മമ്മൂട്ടി സുൽഫത്തിനെ കുറിച്ച് പറഞ്ഞ വാക്കുകളും ഇപ്പോൾ വൈറലാകുന്നുണ്ട്. സിനിമാനടൻ ആയിരുന്നപ്പോൾ അല്ല വിവാഹം കഴിച്ചത് എന്നും വക്കീലായിരുന്ന സമയത്താണ് സുൽഫത്ത് തന്റെ ജീവിതത്തിലേക്ക് വരുന്നത് എന്നും മമ്മൂട്ടി പറയുന്നു. വിവാഹം കഴിഞ്ഞ് ഏഴാം ദിവസം താൻ അഭിനയിക്കാൻ പോയെന്നും അപ്പോൾ പോലും ഒരു പരിഭവവും സുൽഫത്ത് പറഞ്ഞിട്ടില്ല എന്നും മമ്മൂട്ടി ഓർത്തെടുക്കുന്നുണ്ട്. പിന്നീട് നിരവധി വേഷങ്ങളിലൂടെ മമ്മൂട്ടി ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ഒരു ഡിവോഴ്സ് കേസ് വന്നതിനെ തുടർന്നാണ് താൻ പുതിയൊരു തീരുമാനം ജീവിതത്തിൽ എടുത്തത് എന്നും മമ്മൂട്ടി പറഞ്ഞിരുന്നു. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത് മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും ഒരുമിച്ചുള്ള ചിത്രങ്ങളാണ്.