കാത്തിരുന്ന ദിവസമെത്തി! മാളവികയും തേജസും വിവാഹിതരായി |Malvika Tejas wedding |
1033 views
എന്റര്ടെയിൻമെന്റ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമാളവികയും തേജസും വിവാഹിതരായി. റിയാലിറ്റി ഷോയിലെ പരിചയം വിവാഹത്തിലെത്തിയിരിക്കുകയാണ്. ഓഡിഷനിൽ വെച്ചാണ് ആദ്യം ഇരുവരും തമ്മിൽ കണ്ടുമുട്ടുന്നത്. ഷോയിൽ വെച്ചാണ് സുഹൃത്തുക്കളായി മാറിയത്. ഷോയും സിനിമയും കഴിഞ്ഞ് തേജസ് തിരികെ ഷിപ്പിലേക്ക് പോയിരുന്നു. ആ സമയത്ത് വീട്ടുകാർ കല്യാണം ആലോചിക്കുന്നുണ്ടായിരുന്നു. നേരത്തെ പരിചയമുള്ളൊരാളെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹിച്ചത്. അങ്ങനെയാണ് മാളുവിനോട് ഇഷ്ടം പറഞ്ഞതെന്ന് തേജസ് വ്യക്തമാക്കിയിരുന്നു. ഇരുവരുടെയും വിവാഹവിശേഷങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബന്ധുക്കളും സുഹൃത്തുമുൾപ്പടെ നിരവധി പേരാണ് താരവിവാഹത്തിൽ പങ്കെടുത്തത്. ചെണ്ടമേളത്തോടെയായിരുന്നു മാളവികയുടെ വീട്ടുകാർ തേജസിനേയും കുടുംബാംഗങ്ങളേയും സ്വാഗതം ചെയ്തത്. പടയണി ഉൾപ്പടെയുള്ള കലാരൂപങ്ങളും ഹാളിന് മുന്നിലുണ്ടായിരുന്നു.