വൈറലായി ജ്യോതികയുടെ വീഡിയോ | Jyothika | Workout |
1059 views
എന്റര്ടെയിൻമെന്റ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂനടി ജ്യോതിക ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വർക്കൗട്ട് വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ജ്യോതികയുടെ വീഡിയോകൾക്കൊക്കെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ട്. ഇത്തവണയും ആരാധകർ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. തലകുത്തനെ നിന്നുകൊണ്ട് വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോയാണിത്. എത്രമാത്രം കഠിനാധ്വാനമാണ് ജ്യോതിക ചെയ്യുന്നത് എന്ന വീഡിയോയിൽ വ്യക്തമാണ്. ഒപ്പം അമ്മ എന്ന് പറഞ്ഞാൽ വൗ എന്നാണ് എന്ന് ഒടുവിൽ എഴുതി കാണിക്കുന്നുണ്ട്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. സൂപ്പർ വുമൺ എന്നും ജോ സൂപ്പർ ആണെന്നും വർക്കൗട്ട് വീഡിയോ നന്നായിട്ടുണ്ട് എന്നുമൊക്കെ ആരാധകർ കമന്റ് ചെയ്യുകയാണ്. ഒപ്പം താരങ്ങളും ഈ വീഡിയോയ്ക്ക് താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്. നടി മാളവിക മേനോൻ ജ്യോതികയെ കുറിച്ച് കമന്റ് ചെയ്തിട്ടുണ്ട്. ജ്യോതിക പ്രചോദനമാണ് എന്നും പ്രേക്ഷകർ കമന്റ് ചെയ്യുന്നുണ്ട്. കാതൽ എന്ന ചിത്രമാണ് ജ്യോതികയുടേതായി ഇപ്പോൾ മലയാളത്തിൽ ഒരുങ്ങുന്നത്. ചിത്രത്തിൽ മമ്മൂട്ടിയും ജ്യോതികയും ആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ സോഷ്യൽ മീഡിയയിൽ വമ്പൻ തരംഗമായി മാറിയിരുന്നു. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിലെ പിന്നീട് പുറത്തുവന്ന പോസ്റ്ററുകൾക്കും ലൊക്കേഷൻ വിശേഷങ്ങൾക്കുമൊക്കെ വലിയ പ്രേക്ഷകപ്രീതിയാണ് ലഭിച്ചത്. ഷൂട്ടിംഗ് ലൊക്കേഷനിൽ സൂര്യ എത്തിയതും വലിയ വാർത്തയായിരുന്നു.