Resmi Sateesh Interview Part 2: 'എക്സൈറ്റ്മെന്റും ഡിപ്രഷനും ഇല്ലാത്തവരോട് കൊതി തോന്നാറുണ്ട്'
1109 views
എന്റര്ടെയിൻമെന്റ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂResmi Sateesh Interview Part 2 സംഗീതത്തെക്കുറിച്ചും കരിയറിലെ പുതിയ വഴികളെക്കുറിച്ചും സംസാരിക്കുകയാണ് ഗായിക രശ്മി സതീഷ്. പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ശ്രമം എപ്പോഴും ഉണ്ടെന്നും കൽക്കട്ടയിലെ ജീവിതം തന്റെ കാഴ്ചപ്പാടുകളെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് എന്നും രശ്മി സതീഷ് പറയുന്നു. അതുപോലെ താൻ ജനിച്ചപ്പോൾ മുതൽ ചുറ്റിലുണ്ടായിരുന്ന ഒരുപാട് പേർ തന്നിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ചിലർ മാത്രമാണെന്ന് പറയാൻ ആകില്ല എന്നും രശ്മി സതീഷ് കൂട്ടിച്ചേർക്കുന്നു. ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ ജീവിക്കാൻ കഴിയുന്ന സാഹചര്യം കൊൽക്കത്തയിൽ ഉണ്ടായിരുന്നു എന്നും അത് തനിക്ക് ഒരുപാട് സഹായകമായി എന്നും രശ്മി സതീഷ് വ്യക്തമാക്കി. രശ്മിയുടെ അഭിമുഖത്തിന്റെ രണ്ടാം ഭാഗം കാണാം.