മമ്മൂട്ടിയെ കുറിച്ച് സഹോദരൻ ഇബ്രാഹിംകുട്ടി | Mammootty | Ibrahimkutty |
1032 views
എന്റര്ടെയിൻമെന്റ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂനടൻ മമ്മൂട്ടിയെ കുറിച്ച് സഹോദരൻ ഇബ്രാഹിംകുട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ചെറുപ്പം മുതൽ തന്നെ ഉപ്പ സിനിമ കാണിക്കാൻ കൊണ്ടുപോകുമായിരുന്നു എന്നും ഞങ്ങൾ മൂന്നു മക്കളും ഒരു സൈക്കിളിൽ ഇരുന്ന് സിനിമ കാണാൻ പോയത് ഓർമ്മയുണ്ടെന്നും അദ്ദേഹം പറയുന്നു. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ആദ്യ സിനിമയിൽ മമ്മൂട്ടി അവസരം ചോദിച്ചു മേടിക്കുന്നത്. പിന്നീട് വീണ്ടും പഠനത്തിലേക്ക് പോയി. അതിനുശേഷം സിനിമയിലേക്ക് തിരിച്ചു വന്നു. മമ്മൂട്ടി സിനിമ നടൻ ആയതുകൊണ്ട് ഞങ്ങളിൽ പലരും സിനിമയിൽ അഭിനയിച്ചു എന്നും എന്നാൽ നിലനിൽക്കുക എന്നത് ഏറെ പ്രധാനമാണെന്നും താൻ അല്പം ഷൈ ആയിരുന്നു, അതുകൊണ്ടുതന്നെ സിനിമ അഭിനയം വലിയ താല്പര്യം ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. 20 പേർക്ക് ഒരുമിച്ചിരുന്ന് സിനിമ കാണാനുള്ള സൗകര്യം മമ്മൂട്ടിയുടെ വീട്ടിൽ ഉണ്ടെന്നും പല സിനിമകളും എല്ലാവരും ഒരുമിച്ച് ചേർന്നാണ് കാണുന്നത് എന്നും കാന്താര അടക്കമുള്ള സിനിമകൾ കണ്ടിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ചെറുപ്പം മുതലേ മികച്ച വസ്ത്രധാരണം മമ്മൂട്ടിയുടെ പ്രത്യേകതയായിരുന്നു എന്നും ആരെയും ആകർഷിക്കുന്ന രീതിയിൽ വസ്ത്രധാരണം നടത്താൻ അദ്ദേഹം മിടുക്കനായിരുന്നു എന്നും ഇബ്രാഹിംകുട്ടി കൂട്ടിച്ചേർക്കുന്നു. പുറത്തു പോകുമ്പോൾ ഒക്കെ ഞങ്ങൾ സംസാരിക്കുമ്പോൾ ദുൽഖർ അടക്കം മമ്മൂട്ടിയുടെ അന്തസ്സിന് കോട്ടം തട്ടാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട് എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.