'ജീവിതത്തിൽ ഒരു കൂട്ട് വേണം'; ഹണി റോസ് | Honey Rose | Marriage |
1071 views
എന്റര്ടെയിൻമെന്റ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവിവാഹ സങ്കല്പത്തെക്കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ നടി ഹണി റോസ്. ജീവിതത്തിൽ ഒരു കൂട്ട് വേണം എന്ന് താൻ ആഗ്രഹിച്ചിട്ടുണ്ട് എന്നും എന്നാൽ പ്രണയിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നും ഹണി റോസ് പറയുന്നു. ആളുകൾ വിവാഹം കഴിക്കുന്നത് കൂടുതൽ പണം ഉണ്ട് എന്ന് കാണിക്കാനാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എന്നും സമാധാനമായി ഒരു വിവാഹം നടക്കുന്നത് കാണാൻ ഇന്നുവരെ സാധിച്ചിട്ടില്ല എന്നും ഹണി റോസ് പറയുന്നു. കല്യാണവീട്ടിൽ ബഹളവും തിരക്കുമാണ് എപ്പോഴും കാണാറുള്ളത്. സമാധാനമായി ഒരു വിവാഹം കഴിക്കുന്ന ആരെയും ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ വിവാഹത്തിൽ തനിക്ക് വിശ്വാസമില്ല എന്നും എന്നിരുന്നാലും ജീവിതത്തിൽ ഒരു കൂട്ടുവേണമെന്ന് ആഗ്രഹമുണ്ട് എന്നും ഹണി റോസ് വ്യക്തമാക്കുന്നു. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് വിവിധ ഭാഷകളിലായി 30 ഓളം സിനിമകളുടെ ഭാഗമായി. പ്രധാന വേഷങ്ങളിലും ക്യാരക്ടർ റോളുകളിലും ഒപ്പം തന്നെ ഗ്ലാമർ വേഷങ്ങളിലും ഹണി റോസ് തിളങ്ങിയിരുന്നു. അന്യഭാഷകളിലും മികച്ച സ്വീകരണമാണ് ഹണി റോസിന് ലഭിച്ചിട്ടുള്ളത്. മുൻപ് പലതവണ ബോഡി ഷേമിങ്ങിനെക്കുറിച്ചും ഹണി റോസ് പ്രതികരിച്ചിരുന്നു. പലതവണ ബോഡി ഷേമിങ്ങിനിരയായിട്ടുണ്ടെന്ന് ഹണി റോസ് പറഞ്ഞിരുന്നു. ഇപ്പോൾ ഹണി റോസിന്റെ വിവാഹത്തെക്കുറിച്ചുള്ള വാക്കുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.