മോഹന്‍ലാലിനെതിരെ സെെബർ ആക്രമണം....| mohanlal
നടന് മോഹന്‍ലാലിനെതിരെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു വിദ്വേഷ പ്രചാരണം നടക്കുന്നുണ്ട്. അതിനുളള കാരണം ചിലപ്പോ നിങ്ങളെ ചിരിപ്പിക്കാം. പക്ഷേ ഇത്തരം ചെറിയ വിഷയങ്ങളിൽ പോലും വർഗീയ നിറയ്ക്കാൻ കഠിന ശ്രമങ്ങൾ സജീവമാണ്. ട്വീറ്ററിലാണ് വിദ്വേഷ പ്രചാരണം. തീവ്ര ഹിന്ദുത്വ പ്രൊഫൈലുകളിൽ നിന്നാണീ പ്രചരണങ്ങൾ നടക്കുന്നത്. കാരണമായി പറയുന്നത് പ്രണവ് മോഹൻലാൽ ചിത്രം ഹൃദയമാണ്. പ്രണവിന്റെ ഹൃദയം സിനിമയും മോഹൻലാലും തമ്മിൽ എന്ത് ബന്ധം എന്ന ചോദ്യത്തിനൊന്നും പ്രസക്തിയില്ല. പ്രണവ് മോഹൻലാലിന്റെ അച്ഛനായത് കൊണ്ട് മോഹനലാലിനെ വെറുതെ വിടാൻ ചിലർ തയ്യാറല്ല എന്നതാണ് കാര്യം. പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ച ഹൃദയം സിനിമയില്‍ നഗുമോ എന്ന പാട്ടില്‍ വാഴയിലയില്‍ ബീഫും പൊറോട്ടയും കഴിക്കുന്ന സീന്‍ ഉണ്ടെന്നാണ് ട്വീറ്റിൽ പറയുന്നത്. പവിത്രമായ തെലുങ്ക് രാമ സങ്കീര്‍ത്തനം പശ്ചാത്തലമായി ബീഫ് കഴിക്കുന്നത് കാണിക്കുന്നത് തെറ്റാണെന്നാണ് ചിലരുടെ പക്ഷം. അതിനടിയിലാണ് മോഹൻലാലിനെ ഇതിലേക്ക് വലിച്ചിടുന്നത്.