'ഇനിയെങ്കിലും മാറ്റമുണ്ടാകുമോ?' | Mamta Mohandas | Mammootty |
1032 views
എന്റര്ടെയിൻമെന്റ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമലപ്പുറം താനൂരിൽ നടന്ന ബോട്ട് അപകടം എല്ലാവരെയും ഒന്നടങ്കം ഞെട്ടിച്ചിരുന്നു. അപകടത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ചുകൊണ്ട് സിനിമ താരങ്ങളും രംഗത്തെത്തി. ഇത്തരത്തിൽ ഒരു അപകടം ഉണ്ടായത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത് എന്നും കുടുംബത്തിന്റെ പ്രാർത്ഥനയിൽ പങ്കുചേരുന്നു എന്നും അനുശോചനം അറിയിക്കുന്നു എന്നും മമ്മൂട്ടി എഴുതുന്നു. സമാനമായ വാക്കുകൾ തന്നെയാണ് മോഹൻലാലും സോഷ്യൽ മീഡിയയിൽ കുറിച്ചത്. അശ്രദ്ധയോടെ ഇത്തരത്തിൽ ഒരു ബോട്ട് യാത്ര നടത്തിയതിനെതിരെ മംമ്ത മോഹൻദാസ് രംഗത്ത് വന്നിരുന്നു. നിയമങ്ങളിൽ ഇനിയെങ്കിലും വല്ല മാറ്റവും വരുമോ എന്നും ലൈസൻസ് പോലും ഇല്ലാതെയാണ് ഇത്തരം ഒരു കാര്യം ചെയ്തിരിക്കുന്നത് എന്നും മത്സ്യബന്ധന ബോട്ട് നിയമം തെറ്റിച്ചുകൊണ്ട് പാസഞ്ചർ ടൂറിസ്റ്റ് ബോട്ടാക്കി മാറ്റുന്നത് എങ്ങനെയാണ് എന്നും മംമ്ത മോഹൻദാസ് ചോദിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബത്തിന് അനുശോചനം അറിയിച്ചുകൊണ്ട് നടൻ പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. ഒപ്പം 2018 എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരും കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തി. 22 ഓളം പേരാണ് ഈ അപകടത്തിൽ മരണപ്പെട്ടത്. ഇതിൽ കൂടുതലും കുട്ടികളാണ് എന്നതാണ് ഏറെ വിഷമകരമായ കാര്യം. സർക്കാർ പ്രഖ്യാപിച്ച ധനസഹായം കുടുംബങ്ങൾക്ക് ലഭിക്കും. ഒരു കുടുംബത്തിലെ 11 പേരാണ് ഒരുമിച്ച് മരിച്ചത്.