Asi Rocky: ഭീഷണി പെടുത്തുകയല്ല, കയറി അടിക്കണമെന്ന് മോഹൻലാൽ; അടുത്ത എപിസോഡിൽ ബിഗ് ബോസ് വീട്ടിൽ അടിപൊട്ടി
1184 views
എന്റര്ടെയിൻമെന്റ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂബിഗ് ബോസ് മലയാളത്തിന്റെ ആറാം ഘട്ടത്തിൽ വീട്ടിനുള്ളിൽ നടക്കാൻ പോകാത്തതാണ് ഇപ്പോൾ നടക്കുന്നത്. സഹമത്സരാർഥിയെ കായികമായി കൈയ്യേറ്റം ചെയ്യാൻ പാടില്ലെന്ന് നിയമം ഉണ്ടായിരിക്കെ അതും സംഭവിച്ചിരിക്കുകയാണ്. സഹമത്സരാർഥിയായ സിജോ ജോണിനെ അസി റോക്കി കരണത്തടിച്ചതാണ് സംഭവം. റിയാലിറ്റി ഷോയുടെ അണിയറപ്രവർത്തകർ ഇതിനെതിരെ നടപടിയെടുത്തിരിക്കുകയാണ്. അസി റോക്കിയെ ബിഗ് ബോസ് വീട്ടിൽനിന്ന് പുറത്താക്കി. റോക്കി സിജോയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസത്തെ ടെലിവിഷൻ ടെലികാസ്റ്റിന് ശേഷമുള്ള പ്രൊമോയിൽ പങ്കുവെച്ചിരുന്നു. എന്നാൽ എന്ത് നടപടിയാണ് എടുത്തതെന്നത് ഇന്നാണ് വ്യക്തമായത്.