തെളിവ് സഹിതം വീഡിയോ | Aishwarya | Social Media |
സിനിമ-സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ഐശ്വര്യ ഭാസ്കരൻ. പാരിജാതം എന്ന സീരിയലിലെ ആന്റിയമ്മ എന്ന കഥാപാത്രമാണ് സീരിയൽ ലോകത്ത് ഐശ്വര്യയെ ഏറെ പ്രശസ്തിയിൽ എത്തിച്ചത്. മോഹൻലാൽ ചിത്രങ്ങളിൽ നായികയായും ഐശ്വര്യ പണ്ടെത്തിയിരുന്നു. ഇപ്പോൾ തന്റെ ജീവിതത്തിൽ നേരിടുന്ന ചില ദുരനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യ. സീരിയലിൽ നിന്നും സിനിമയിൽ നിന്നുമൊക്കെ ഏറെക്കാലമായി വിട്ടുനിൽക്കുകയാണ് താരം. ചെറിയ ഇടവേളകൾ എടുത്ത് ഇടയ്ക്കിടെ സീരിയലിൽ ഐശ്വര്യ അഭിനയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ചെറിയ ബിസിനസുമായി മുന്നോട്ടു പോവുകയാണ്. സോപ്പിന്റെ ബിസിനസ് ആണ് ഇപ്പോൾ ഐശ്വര്യ ചെയ്തത്. ഇതിനായി വീടുകൾതോറും കയറിയിറങ്ങി സാധനങ്ങളുടെ ഓർഡർ എടുക്കുന്നുണ്ട്. ഓർഡർ നൽകുന്നതിനായി രണ്ടു നമ്പർ താൻ മറ്റുള്ളവർക്ക് നൽകിയിട്ടുണ്ടെന്നും രാത്രി 10 മണി വരെയാണ് അതിലേക്ക് വിളിച്ച് ഓർഡർ ചെയ്യാൻ സമയം പറഞ്ഞിട്ടുള്ളത് എന്നും എന്നാൽ 10 മണിക്ക് ശേഷം തന്റെ ഫോണിലേക്ക് വളരെ മോശമായ മെസ്സേജുകളും കോളുകളും വരുന്നു എന്നും ഐശ്വര്യ പറയുന്നു. 52 വയസ്സുള്ള, മുത്തശ്ശി ആകാൻ പോകുന്ന തന്നോട് ഇങ്ങനെയാണ് ആളുകൾ പ്രതികരിക്കുന്നത് എങ്കിൽ ഈ നാട്ടിലെ പെൺകുട്ടികളുടെ ഇവരൊക്കെ എങ്ങനെയാണ് പെരുമാറുന്നത് എന്നും ഐശ്വര്യ ചോദിക്കുന്നു. പോലീസ് കേസുമായി നടക്കാൻ ബുദ്ധിമുട്ടാണ് എന്നും ഐശ്വര്യ പങ്കുവച്ചിരിക്കുന്ന വീഡിയോയിലൂടെ പറയുന്നുണ്ട്.