Parvathy Jayaram Instagram: സംശയിച്ച് ആരാധകർ
1309 views
എന്റര്ടെയിൻമെന്റ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂParvathy Jayaram Instagram മലയാള സിനിമയ്ക്ക് എന്നും മാതൃകയാണ് പാർവ്വതി - ജയറാം പ്രണയവും ദാമ്പത്യവും. ജയറാം സിനിമയിലെത്തുമ്പോൾ പാർവ്വതി സിനിമയിൽ പ്രമിഖ താരങ്ങളിലൊരാളായി നിൽക്കുകയായിരുന്നു. പദ്മരാജന്റെ 'അപരനി'ലൂടെ ജയറാം സിനിമയിലെത്തുമ്പോൾ കൈനിറയെ സിനിമകളുള്ള നായികയായിയിരുന്നു പാർവ്വതി. നടി സുകുമാരിയോടൊപ്പം ഉദയ സ്റ്റുഡിയോയിൽ വച്ച് ആണ് പാർവ്വതിയെ ആദ്യമായി കാണുന്നത് എന്ന് ജയറാം മുൻപ് പറഞ്ഞിട്ടുണ്ട്. പാർവ്വതിയെ പ്രേമിച്ച് വിവാഹം ചെയ്തതിനെ കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. 'ഒരു പുതിയ തുടക്കം' എന്ന ക്യാപ്ഷനോടെ വർക്കൗട്ട് വീഡിയോ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് പാർവ്വതി. കാളിദാസ് ജയറാമാണ് ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.