വിഷമിപ്പിച്ച ഗിഫ്റ്റിനെ കുറിച്ച് മോഹൻലാൽ | Mohanlal | Gift |
1018 views
എന്റര്ടെയിൻമെന്റ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഭാര്യ സുചിത്രയെ കുറിച്ചുള്ള മോഹൻലാലിന്റെ ചില വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ദുബായിലേക്ക് ഷൂട്ടിങ്ങിന് പോയ ഒരു ദിവസത്തെക്കുറിച്ചാണ് മോഹൻലാൽ സംസാരിക്കുന്നത്. എയർപോർട്ടിൽ ഇരിക്കുന്ന സമയത്ത് ഭാര്യ സുചിത്ര തന്നെ ഫോൺ ചെയ്തു എന്നും ബാഗിനുള്ളിൽ താനൊരു സാധനം വെച്ചിട്ടുണ്ട് അത് എന്താണെന്ന് നോക്കണം എന്ന് പറഞ്ഞു എന്നും മോഹൻലാൽ പറയുന്നു. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ അത് എടുത്തു നോക്കിയാൽ മതി എന്നാണ് സുചിത്ര പറഞ്ഞത്. കാര്യം അറിയാൻ ബാഗിൽ നോക്കിയപ്പോൾ ഒരു ചെറിയ ഗിഫ്റ്റ് ബോക്സ് ആണ് കണ്ടത്. അതിനുള്ളിൽ ഒരു മോതിരവും ഒരു കുറിപ്പും ഉണ്ടായിരുന്നു. ഇന്ന് നമ്മുടെ വിവാഹ വാർഷികം ആണെന്നും ഈ ദിവസമെങ്കിലും മറക്കാതിരിക്കുക എന്നുമാണ് ആ കുറിപ്പിൽ സുചിത്ര എഴുതിയിരുന്നത്. ഇത് കണ്ടപ്പോൾ തനിക്ക് വലിയ വിഷമം തോന്നി എന്ന് മോഹൻലാൽ പറയുന്നു. ചെറിയ ചെറിയ കാര്യങ്ങളാണ് വലിയ കാര്യങ്ങളായി മാറുന്നത് എന്നും ഇനി ഒരിക്കലും താൻ ആ ദിവസം മറക്കില്ല എന്ന് അന്ന് തന്നെ ഉറപ്പിച്ചു എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഇപ്പോൾ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ പൂർത്തിയാക്കി രാജസ്ഥാനിൽ നിന്നും മടങ്ങി എത്തിയിരിക്കുകയാണ് മോഹൻലാൽ. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെയും ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.