അമ്പരന്ന് ആരാധകർ | Dulquer Salmaan | DQ live |
എന്റര്ടെയിൻമെന്റ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
സോഷ്യൽ മീഡിയയിൽ സജീവമായ നടൻ ദുൽഖർ സൽമാന്റെ പുതിയൊരു പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. ദുൽഖറിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വന്ന ഒരു വിഡിയോയാണ് ചർച്ചയായിരിക്കുന്നത്. ദുൽഖർ കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ലൈവ് വീഡിയോയാണ് ചർച്ചയായത്. ഈ വീഡിയോ പോസ്റ്റ് ചെയ്ത് ഉടൻ തന്നെ അത് പിൻവലിക്കുകയും ചെയ്തു. ആദ്യമായിട്ടാണ് ദുൽഖർ ലൈവിൽ വരുന്നത്. വളരെ വികാരഭരിതമായിട്ടാണ് ഈ വീഡിയോ വന്നത്. ഇതുപോലൊരു സംഭവം താൻ ജീവിതത്തിൽ ഇതുവരെ അനുഭവിച്ചിട്ടില്ലെന്നും ഉറങ്ങിയിട്ട് നാളുകളായി എന്നുമാണ് വിഡിയോയിൽ ദുൽഖർ സൽമാൻ പറയുന്നത്. തന്റെ മനസിലുള്ള വിഷമം തുറന്നുപറയണമെന്നുണ്ട്, എന്നാലത് പറയാൻ പറ്റുന്നില്ല എന്നും ലൈവിൽ പറയുന്നുണ്ട്. ഇത് ഏതെങ്കിലും ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിരിക്കുമെന്ന് പറയുന്നവരെയും വീഡിയോയുടെ കമന്റ് ബോക്സിൽ കാണാം. ഈ വർഷം ഗൺ ആന്റ് ഗുലാബ്സ് എന്ന വെബ് സീരീസ് ദുൽഖറിന്റേതായി എത്തിയിരുന്നു. കിങ് ഓഫ് കൊത്തയാണ് ദുൽഖറിന്റെ ഇനി വരാനിരിക്കുന്ന സിനിമ. കിംഗ് ഓഫ് കൊത്തയുടെ ടീസർ അടുത്തിടെയാണ് റിലീസായത്.