Rajanikath Love Story: രജനികാന്ത് ഇന്നും ആ കാമുകിയെ തിരയുകയാണ്
1183 views
എന്റര്ടെയിൻമെന്റ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂനെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായി എത്തിയ സിനിമയാണ് ജയിലർ മികച്ച പ്രകടനമാണ് ജയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് 10നാണ് ചിത്രം റിലീസ് ചെയ്തത്. അഞ്ച് ദിവസത്തിൽ 351.92കോടിയാണ് ലോകമെമ്പാടുമായി ചിത്രം കളക്ട് ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ. രജനികാന്തുമായി സൗഹൃദ സംഭാഷണം നടത്താൻ സാധിച്ചിട്ടുളള നടനാണ് ദേവൻ. ബാഷ എന്ന സിനിമയിൽ വില്ലൻ വേഷം ചെയ്തത് ദേവനായിരുന്നു. നായകൻ രജനികാന്തും. ആ സമയങ്ങളിൽ നടന്ന സൗഹൃദ സംഭാഷണങ്ങളെ കുറിച്ച് ഓർക്കുകയാണ് ദേവൻ. ആ സംഭാഷണത്തിന് ഇടയിൽ തന്റെ കാമുകിയെ കുറിച്ച് രജനികാന്ത് മനസ് തുറന്നതും ദേവൻ ഓർക്കുന്നു. ബസ് കണ്ടക്ടറായാണ് രജനികാന്ത് ആദ്യം ജോലി ചെയ്തിരുന്നത്. ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. ആ സമയങ്ങളിൽ രജനികാന്തിനെ ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറാക്കിയത് ആ പെൺകുട്ടിയാണെന്ന് ദേവൻ പറഞ്ഞു.