കുടുംബത്തോടൊപ്പം സിനിമ കണ്ടതിനെക്കുറിച്ച് വിൻസി | Vinci Aloysius | Rekha |
1024 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസിനിമ പശ്ചാത്തലം ഒന്നുമില്ലാതെ സ്വന്തം പ്രയത്നം കൊണ്ട് മാത്രം സിനിമയിൽ തന്റേതായ ഇടം നേടിയ താരമാണ് വിൻസി അലോഷ്യസ്. റിയാലിറ്റി ഷോയിലൂടെ എത്തിയ വിൻസി നിരവധി മലയാള ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ എത്തി. രേഖ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ വിൻസി അഭിനയിച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. വയലൻസ് നിറഞ്ഞ രംഗങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നു. ഒടിടിയിൽ പ്രദർശനത്തിന് എത്തിയപ്പോഴും മികച്ച പ്രതികരണമാണ് രേഖ എന്ന ചിത്രം നേടിയത്. അതുകൊണ്ടുതന്നെ അച്ഛനോടും അമ്മയോടും ഒപ്പം ആദ്യദിവസം തിയേറ്ററിലേക്ക് കാണാൻ പോയ അനുഭവം വളരെ പേടിപ്പിച്ചിരുന്നു എന്ന് വിൻസി പറയുകയാണ്. ഓഡിയൻസിന്റെ റിയാക്ഷൻ എന്താണെന്ന് തുടക്കത്തിൽ മനസ്സിലാകുന്നുണ്ടായിരുന്നില്ല എന്നും അത് തന്നെ വളരെയധികം ഭയപ്പെടുത്തി എന്നും അച്ഛനും അമ്മയും വയലൻസ് സീനുകളെ പറ്റി ആദ്യം സംസാരിച്ചില്ല എന്നും വിൻസി പറയുന്നു. ഇത്തരം സിനിമകളിൽ എന്തിനാണ് അഭിനയിക്കുന്നത് എന്ന് പിന്നീട് അച്ഛൻ ചോദിച്ചു എന്നും നാട്ടുകാരോട് ഞങ്ങൾ ഉത്തരം പറയേണ്ടെ എന്ന രീതിയിൽ സംസാരിച്ചു എന്നും വിൻസി കൂട്ടിച്ചേർക്കുന്നു. തനിക്ക് വന്നതെല്ലാം മികച്ച അഭിപ്രായങ്ങൾ ആണെന്നും തന്നോട് നേരിട്ട് ഇത്തരം അഭിപ്രായങ്ങൾ നാട്ടിലുള്ള ആരും പറയാറില്ല എന്നും വിൻസി വ്യക്തമാക്കി. മറ്റു നടിമാർ അഭിനയിക്കുന്നത് പോലെയുള്ള ക്യാരക്ടറുകൾ നിനക്ക് ചെയ്തു കൂടെ എന്ന അച്ഛൻ ചോദിച്ചതായും വിൻസി പറയുന്നുണ്ട്.