വെളിപ്പെടുത്തി വിക്രം | Vikram | Bombay |
മണിരത്നം സംവിധാനം ചെയ്ത ബോംബെ എന്ന ചിത്രം ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ ചിത്രമാണ്. ചിത്രത്തിന്റെ പ്രമേയം മാത്രമല്ല ഗാനങ്ങളും വമ്പൻ ഹിറ്റ് ആയിരുന്നു. അരവിന്ദ് സ്വാമിയും മനീഷ കൊയ്രാളയും ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. എന്നാൽ ഇപ്പോൾ താനായിരുന്നു അരവിന്ദ് സ്വാമിയുടെ വേഷം ചെയ്യേണ്ടിയിരുന്നത് എന്ന് വെളിപ്പെടുത്തുകയാണ് നടൻ വിക്രം. അക്കാലത്ത് വിക്രം പുതുമുഖ നടനാണ്. മലയാളത്തിൽ ചില വേഷങ്ങൾ അഭിനയിച്ചു വരികയാണ്. ഈ ചിത്രത്തിലേക്ക് ഫോട്ടോഷൂട്ട് നടത്തി. എന്നാൽ ഫോട്ടോഷൂട്ടിലും ഓഡിഷനിലും താൻ നന്നായി ചെയ്തില്ല എന്നും ഈ കഥാപാത്രത്തിനായി താടി വടിക്കേണ്ടതുണ്ടായിരുന്നു എന്നും എന്നാൽ ആ സമയത്ത് മറ്റൊരു കഥാപാത്രത്തിന് ആയുള്ള തയ്യാറെടുപ്പിൽ ആയതിനാൽ താടി വടിക്കാൻ കഴിഞ്ഞിരുന്നില്ല എന്നും വിക്രം വ്യക്തമാക്കുന്നു. പിന്നീട് ഒരിക്കലും മണിരത്നത്തിന്റെ ചിത്രം തനിക്ക് ലഭിക്കില്ല എന്നാണ് വിക്രം കരുതിയിരുന്നത്.എന്നാൽ 2019 രാവണൻ എന്ന ചിത്രത്തിലേക്ക് വിക്രത്തെയാണ് മണിരത്നം തിരഞ്ഞെടുത്തത്. സൂപ്പർ ഹിറ്റ് ചിത്രമായി രാവണൻ മാറി. ഇപ്പോൾ പൊന്നിയിൻ സെൽവന്റെ രണ്ടു ഭാഗങ്ങളും മണിരത്നം തന്നെയാണ് ഒരുക്കിയിരിക്കുന്നത്. വലിയ ആഗ്രഹസാഫല്യമാണ് വിക്രത്തിന് ഈ ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നത്. അതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. എന്തായാലും പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം ഇപ്പോൾ തീയറ്ററിൽ നിറഞ്ഞോടുകയാണ്.cinemaTimesXP MalayalamUpdated: 30 Apr 2023, 12:14 pm