ഭാസിയെക്കുറിച്ച് വിജയകുമാർ | Bhasi | Vijayakumar |
അടുത്ത കാലത്ത് മലയാള സിനിമയിൽ ഏറെ ചർച്ചയായ വിഷയമാണ് നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും എതിരെ സിനിമാ മേഖലയിൽ ഉണ്ടായ വിലക്ക്. കൃത്യസമയത്ത് ലൊക്കേഷനിൽ വരാത്തതും അച്ചടക്കം ഇല്ലായ്മയും എഡിറ്റിങ്ങിൽ അടക്കം കൈകടത്തിയതും ഒക്കെ ആരോപിച്ചുകൊണ്ടാണ് ഇരുവരെയും വിലക്കിയത്. മുൻപും ഒരു അഭിമുഖത്തിൽ സംസാരിച്ച വാക്കുകളെ ചൊല്ലി ശ്രീനാഥ് ഭാസിക്കെതിരെ വിവാദങ്ങൾ ഉണ്ടായിരുന്നു. മാത്രമല്ല മയക്കുമരുന്ന് കച്ചവടം സിനിമ മേഖലയിൽ കൂടുതലാണ് എന്നും ഫെഫ്ക ഭാരവാഹികൾ സംസാരിച്ചിരുന്നു. ഇപ്പോൾ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് ചലച്ചിത്ര പ്രവർത്തകനായ വിജയകുമാർ പ്രഭാകരൻ. 'കുണ്ടറ അണ്ടിയാപ്പീസ്' എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ സംസാരിച്ചത്. ശ്രീനാഥ് ഭാസി ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിൽ ശ്രീനാഥ് ഭാസിക്ക് വിലക്ക് ഉള്ളതുകൊണ്ട് ഷൂട്ടിംഗ് എങ്ങനെയാണ് നടക്കുക എന്ന കാര്യം മാധ്യമ പ്രവർത്തകർ ചോദിച്ചിരുന്നു. ഇത്തരത്തിൽ ഒരു വിലക്കിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്നും എന്തായാലും സംഘടനകളുടെ തീരുമാനത്തെ മാനിക്കുന്നുണ്ടെന്നും മെയ് അഞ്ചാം തീയതി വരെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് എന്നും വിജയകുമാർ പറഞ്ഞു. ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. എത്രയും പെട്ടെന്ന് ചിത്രം പൂർത്തീകരിക്കാൻ ആകുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.cinemaTimesXP MalayalamUpdated: 1 May 2023, 5:12 pm