കോളിവുഡിൽ ചർച്ചയായി വിജയുടെ പ്രതിഫലം | Vijay | Venkat Prabhu |
1019 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂദളപതി വിജയുടെ പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ കോളിവുഡിൽ നടക്കുന്നത്. ലിയോ എന്ന ലോകേഷ് കനകരാജ് ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിക്കുന്നത്. ഇതിനുശേഷം വെങ്കട് പ്രഭുവിന്റെ ചിത്രത്തിൽ ആയിരിക്കും അദ്ദേഹം അഭിനയിക്കുക എന്ന വാർത്തകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇതോടനുബന്ധിച്ച് ആണ് വിജയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചത്. 150 കോടിയോളം രൂപയാണ് പുതിയ ചിത്രത്തിന് വിജയ് വാങ്ങുന്നത് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. വിജയുടെ ചിത്രങ്ങളുടെ ഓഡിയോ റൈറ്റ്സ് അടക്കം വലിയ തുകയ്ക്കാണ് വിറ്റുപോകുന്നത്. ഡിജിറ്റൽ റൈറ്റ്സ് വാല്യൂ കൂടുതൽ ആയതുകൊണ്ട് തന്നെ ഇത്രയും വലിയ തുക വാങ്ങാൻ സാധിക്കും എന്നാണ് കോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നിരുന്നാലും ഈ തുക കേട്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. മുൻപ് തലൈവർ രജനികാന്ത് ആണ് തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്നത്. എന്നാൽ ഈ ചിത്രത്തോടെ വിജയ് ഇതിനു മുന്നിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല. എന്നിരുന്നാലും കോളിവുഡ് ലോകത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്നത് ഇപ്പോൾ വിജയ് ആണെന്നാണ്. വെങ്കട് പ്രഭുവിനോട് ഒത്തുള്ള ചിത്രത്തിന്റെ കഥ വിജയിക്ക് ഇഷ്ടപ്പെട്ടു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഉടൻതന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചേക്കും. നിലവിൽ ലിയോയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.