ഒൻപത് വർഷത്തെ ഇടവേള ഒറ്റ വരവിൽ ആഘോഷിച്ച് ദളപതിയും പസങ്കളും
ആറ് വർഷത്തെ ഇടവേള കഴിഞ്ഞ് ഇന്ദുചൂഡൻ എത്തിയിരിക്കുന്നു, പുതിയ കളികൾ കാണാനും, ചിലത് കാണിച്ച് പഠിപ്പിക്കാനും, മലയാളത്തിന്റെ മോഹൻലാലിനെ താരപദവിയിൽ അരക്കിട്ടുറപ്പിച്ച നരസിംഹത്തിലെ മാസ്സ് ഡയലോഗുകളിൽ ഒന്നാണിത്. ഇന്ദുഹചൂടന്റെ വരവ് ആഘോഷമായതുപോലെ ഒരിടവേളയ്ക്കുശേഷമുള്ള നടൻ വിജയിയുടെ വരവ് ആഘോഷമാക്കുകയാണ് ആരാധകർ. ഒൻപത് വർഷങ്ങൾക്കുശേഷമാണ് വിജയ് കേരളത്തിലേക്ക് എത്തുന്നത്. ഗോട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനാണ് ദളപതി വിജയ് തിരുവനന്തപുരത്തെത്തിയത്. തമിഴ്നാട് കഴിഞ്ഞാൽ ഏറ്റവുമധികം ഫാൻ ബേസുള്ള കേരളത്തിൽ, വിജയിയെ കൊണ്ടാടുന്നതിന് ഒരു കുറവും വരുത്താറില്ല