മൂന്നാം ഭാഗത്തെക്കുറിച്ച് വിജയ് ആന്റണി | Pichaikaran 3 | Vijay Antony |
1027 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപിച്ചൈക്കാരൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നടൻ വിജയ് ആന്റണി ഒരുക്കിയ ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ മറ്റൊരു സന്തോഷവാർത്ത കൂടി അണിയറ പ്രവർത്തകർ അനൗൺസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന് മൂന്നാം ഭാഗം കൂടി ഒരുങ്ങാൻ പോവുകയാണ് എന്ന വിവരമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 2025 വർഷത്തോടെയായിരിക്കും ചിത്രം തീയറ്ററുകളിൽ എത്തുക എന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. ധനികനായ ഒരു വ്യക്തി ഭിക്ഷക്കാരൻ ആയി മാറേണ്ടിവരുന്ന ഒരു സാഹചര്യമായിരുന്നു ചിത്രത്തിന്റെ ആദ്യഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നത്. അമ്മയുടെ രോഗം മാറാനായി ഒരു സ്വാമി പറഞ്ഞത് അനുസരിച്ച് ഭിക്ഷക്കാരൻ ആയി 48 ദിവസം ജീവിക്കുകയായിരുന്നു നായകൻ. അദ്ദേഹത്തിന്റെ ജീവിതവും അതേ തുടർന്നുണ്ടായ സംഭവ വികാസങ്ങളുമാണ് ആദ്യഭാഗത്തിൽ കാണിച്ചത്. രണ്ടാം ഭാഗത്തിൽ കുറച്ചുകൂടി വ്യത്യസ്തമായ കഥയാണ് പറഞ്ഞത്. ഒപ്പം ഇരട്ട വേഷത്തിലാണ് വിജയ് ആന്റണി ചിത്രത്തിൽ എത്തിയത്. വിജയ് ആന്റണി തന്നെ സംവിധാനം ചെയ്ത ചിത്രത്തിൽ നടനായി അഭിനയിക്കുകയും നിർമ്മാതാവായി എത്തുകയും ഒപ്പം സംഗീത സംവിധാനവും അദ്ദേഹം ചെയ്തു. തിയേറ്ററുകളിൽ ചിത്രം മികച്ച പ്രതികരണം നേടുകയും ചെയ്തു. ഇതോടെയാണ് ചിത്രത്തിന് ഒരു ഭാഗം കൂടി ഉണ്ടാകും എന്ന സൂചനകൾ പുറത്തുവന്നത്. പിന്നീട് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.