Riyas Khan about Badri movie: വിജയ് കയ്യിലൂടെ കാറ് കയറ്റിയ ടെക്നിക്
2156 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂബാലേട്ടൻ എന്ന ഒറ്റചിത്രം മതി റിയാസ് ഖാൻ എന്ന നടനെ ഓർക്കാൻ. അത്രയും ഭംഗിയായി ആ വില്ലൻ വേഷം ചെയ്തു ഫലിപ്പിക്കാൻ റിയാസ് ഖാന് സാധിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങൾ മാത്രമല്ല. മറ്റ് ഭാവങ്ങളും തനിക്ക് ചേരുമെന്ന് തെളിയിച്ച നടൻ കൂടിയാണ് റിയാസ് ഖാൻ. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സുഖം സുഖകരം എന്ന ചിത്രത്തിലൂടെയാണ് റിയാസ് ഖാൻ മലയാളത്തിലേക്ക് രംഗ പ്രവേശനം നടത്തുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴ്, കന്നട, ഹിന്ദി തുടങ്ങിയ അന്യഭാഷ ചിത്രങ്ങളിലും റിയാസ് ഖാൻ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വിജയ്ക്കൊപ്പം സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് റിയാസ് ഖാൻ. ബന്ദ്രി എന്ന സിനിമയിലണ് റിയാസ് ഖാൻ വിജയ്ക്കൊപ്പം അഭിനയിച്ചത്. ആ സിനിമയിൽ വിജയ് തന്റെ കെെയുടെ മുകളിലൂടെ കാറ് കയറ്റുന്ന ഒരു രംഗമുണ്ട് അതെ കുറിച്ച് സംസാരിക്കുകയാണ് റിയാസ് ഖാൻ. എങ്ങനെയാണ് ആ വാഹനങ്ങൾ വിജയ് യുടെ കയ്യിക്ക് മുകളിലൂടെ പോയതെന്നും എന്തുകൊണ്ട് വിജയ് അതിന് സമ്മതിച്ചിരുന്നുവെന്നും റിയാസ് ഖാൻ സംസാരിക്കുന്നു. ഷീലയാണ് റിയാസ് ഖാന്റെ പുതുതായി റിലീസ് ചെയ്ത മലയാള സിനിമ. അതിൽ ഒരു പോലീസ് വേഷത്തിലാണ് റിയാസ് ഖാൻ എത്തുന്നത്.