ഒന്നരപ്പതിറ്റാണ്ട് മുൻപെത്തിയ ഗാനം | Unakul Nane | Viral Song |
1026 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഅടുത്തകാലത്ത് ഏറ്റവും വൈറലായ ഗാനങ്ങളിൽ ഒന്നാണ് 'ഉനക്കുൾ നാനെ'. ഒന്നര പതിറ്റാണ്ട് മുമ്പ് പുറത്തിറങ്ങിയ ഒരു ചിത്രത്തിലെ ഗാനമാണിത്. 'പച്ചക്കിളി മുത്തുച്ചരം' എന്ന ചിത്രത്തിലാണ് ഈ ഗാനം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഇറങ്ങിയ സമയത്തും ഈ ഗാനം ഹിറ്റായിരുന്നു. ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബിലൂടെയുമൊക്കെ ഈ ഗാനം വീണ്ടും വൈറൽ ആവുകയാണ്. നിരവധി ഡാൻസ് വീഡിയോകളാണ് ഈ ഗാനത്തോടൊപ്പം വന്നുകൊണ്ടിരിക്കുന്നത്. വ്ലോഗേഴ്സ് ഈ പാട്ട് ഏറ്റെടുത്തതോടു കൂടിയാണ് കൂടുതൽ ജനകീയമായത്. എന്നാൽ ഈ പാട്ടിന് പുറകിൽ പലർക്കും അറിയാത്ത ചില രഹസ്യങ്ങൾ ഉണ്ട്. നടി രോഹിണിയാണ് ഈ ഗാനത്തിന്റെ വരികൾ എഴുതിയിട്ടുള്ളത്. അതിന് കാരണക്കാരൻ ആയത് സംവിധായകൻ ഗൗതം വാസുദേവ് മേനോനും. തന്റെ ചിത്രത്തിൽ അഭിനയിക്കാൻ എത്തിയ രോഹിണിയോട് സംസാരിക്കവേ രോഹിണിക്ക് എഴുതാനുള്ള കഴിവുണ്ടെന്ന് ഗൗതം മേനോൻ മനസ്സിലാക്കുകയായിരുന്നു. തുടർന്ന് തന്റെ പുതിയ ചിത്രത്തിലേക്ക് ഒരു ഗാനം എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടു. ആ ഗാനമാണ് പിന്നീട് ഈ വൈറൽ ഗാനമായി മാറിയത്. മികച്ച പ്രതികരണമാണ് ചിത്രമിറങ്ങിയ സമയത്തും ഈ ഗാനത്തിന് ലഭിച്ചത്. ചില ഗാനങ്ങൾ അങ്ങനെയാണ്. പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞായിരിക്കും കൂടുതൽ പ്രേക്ഷകരെ ലഭിക്കുന്നത്. എന്തായാലും ഇപ്പോഴും ട്രെൻഡിങ്ങിൽ ആണ് ഈ ഗാനം ഉള്ളത്. പലരുടെയും ഫേവറേറ്റ് ലിസ്റ്റിലും ഈ ഗാനം ഇടംപിടിച്ചു കഴിഞ്ഞു.