തൂവാനത്തുമ്പികളിലെ ആ സുന്ദരി ഇവരാണ് | Thoovanathumbikal | Jayalalitha |
1031 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതൂവാനത്തുമ്പികൾ എന്ന ചിത്രത്തിൽ മലയാളികൾ എന്നും ഓർത്തിരിക്കുന്ന കഥാപാത്രങ്ങൾ ജയകൃഷ്ണനും ക്ലാരയും രാധയും ഒക്കെ തന്നെയാണ്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഈ സിനിമയിലെ മറ്റൊരു താരത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമായി നടക്കുകയാണ്. രാധയുടെ കൂട്ടുകാരിയായി വരുന്ന കഥാപാത്രത്തെ കുറിച്ചാണ് പ്രേക്ഷകർ അന്വേഷിക്കുന്നത്. ഈ കഥാപാത്രം അതിസുന്ദരിയാണ്. രാധയോടൊപ്പം പാടവരമ്പത്തേക്ക് എത്തുന്ന ആ കണ്ണടക്കാരി ആരാണ് എന്നറിയാൻ പ്രേക്ഷകർ ഏറെ കൗതുകത്തോടെയാണ് അന്വേഷണം ആരംഭിച്ചത്. ഇപ്പോൾ ആ ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്. ജയിലളിത എന്നാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ച നടിയുടെ യഥാർത്ഥ പേര്. വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. മലയാളത്തിൽ 30 ഓളം സിനിമകളിലും മറ്റു ഭാഷകളിൽ 90ലധികം സിനിമകളും ഇവർ ചെയ്തിട്ടുണ്ട്. ഇപ്പോൾ തെലുങ്കിലാണ് കൂടുതൽ സജീവമായി നിൽക്കുന്നത്. സ്വഭാവ നടിയായി മികച്ച പ്രകടനം ആണ് ജയലളിത കാഴ്ചവെക്കുന്നത്.