ഹിറ്റ് കോംബോ ആവർത്തിക്കുന്നു | Suresh Gopi | Biju Menon |
1052 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ11 വർഷങ്ങൾക്ക് ശേഷം നടൻ സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ച് സ്ക്രീനിലെത്താൻ പോവുകയാണ്. കളിയാട്ടം, ഹൈവേ, പത്രം, ചിന്താമണി കൊലക്കേസ്, ക്രിസ്ത്യൻ ബ്രദേഴ്സ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ചെത്തിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചെത്തുന്ന മറ്റൊരു ചിത്രം ബിഗ് സ്ക്രീനിലെത്തുന്നുന്നത്. അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഗരുഡൻ എന്ന സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്. അഞ്ചാം പാതിര എന്ന ചിത്രത്തിന്റെ സംവിധായകനായ മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ജിനീഷ് എം ആണ് ഗരുഡന്റെ കഥ എഴുതിയിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഗരുഡന്റെ കാമറാമാൻ. ജേക്സ് ബിജോയ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ശ്രീജിത്ത് സാരംഗാണ്.