നന്ദി പറഞ്ഞ് ഐശ്വര്യ റായ് | Aishwarya Rai | Ponniyin Selvan 2 |
1124 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂലോകസുന്ദരിപ്പട്ടം കീഴടക്കിയ ഒരുപാട് പേരുണ്ട്. എന്നാൽ അന്നുമിന്നും ഇന്ത്യക്കാർക്ക് ഒരേയൊരു ലോകസുന്ദരിയേ മനസ്സിലുള്ളൂ, ഐശ്വര്യ റായ്. പ്രായം 50 നോട് അടുക്കുമ്പോഴും ഒട്ടും മാറ്റ് കുറയാത്ത സൗന്ദര്യവും അഭിനയവും. അതുതന്നെയാണ് ഐശ്വര്യ റായിയെ മറ്റ് നായിക നടിമാരിൽ നിന്നും വേറിട്ട് നിർത്തുന്നത്. പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗത്തിൽ ഐശ്വര്യ റായിയുടെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ ഈ ചിത്രത്തിലെ പ്രകടനത്തിന് അവസരം ഒരുക്കിയവർക്ക് നന്ദി പറഞ്ഞുകൊണ്ട് ഐശ്വര്യ റായി എത്തിയിരിക്കുകയാണ്. പൊന്നിയിൻ സെൽവന്റെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് ഐശ്വര്യ റായ് നന്ദി പറഞ്ഞുകൊണ്ടുള്ള ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ കഥാപാത്രം നൽകിയ സംവിധായകൻ മണിരത്നത്തിനാണ് ഐശ്വര്യ റായ് ആദ്യം തന്നെ നന്ദി അറിയിക്കുന്നത്. നിരവധി മികച്ച ചിത്രങ്ങൾ അദ്ദേഹം തനിക്ക് തന്നു എന്നും ഒരുപാട് നന്ദിയുണ്ടെന്നും ഐശ്വര്യ റായ് വെളിപ്പെടുത്തുന്നു. അതുപോലെ ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്കും ഐശ്വര്യ നന്ദി പറയുന്നുണ്ട്. രണ്ടാം ഭാഗവും ഇതുപോലെ തന്നെ പ്രേക്ഷകർ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഐശ്വര്യ റായ് വ്യക്തമാക്കുന്നു. ചിത്രത്തിൽ ഐശ്വര്യ റായിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ഏതാണ് എന്ന് ചോദിക്കുമ്പോൾ അത് തനിക്ക് പറയാനാകില്ല എന്ന് മറുപടിയാണ് ഐശ്വര്യ പറയുന്നത്. ഓരോ കഥാപാത്രങ്ങളും അത്രയും മികച്ചതാണ് എന്നതുകൊണ്ടുതന്നെയാണ് പൊന്നിയിൻ സെൽവൻ ഉൽകൃഷ്ടമായ ഒന്നായി നിൽക്കുന്നത് എന്നും ഐശ്വര്യ റായ് കൂട്ടിച്ചേർക്കുന്നു.