Taapsee Pannu: തപ്സി പന്നു വിവാഹിതയായി
1040 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂബോളിവുഡ് നടി തപ്സി പന്നു വിവാഹിതയായി. ഡാനിഷ് ബാഡ്മിന്റണ്‍ താരം മത്യാസ് ബോയാണ് വരന്. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച ഉദയ്പൂരില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ബുധനാഴ്ച ആരംഭിച്ച വിവാഹ ചടങ്ങുകളിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കൾക്കും മാത്രമാണ് ക്ഷണമുണ്ടായിരുന്നത്. സിഖ്-ക്രിസ്ത്യന്‍ ആചാര പ്രകാരം രാജസ്ഥാനിലെ ഉദയ്പൂരിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. 2013ല്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിന്റെ ഉദ്ഘാടന ചടങ്ങിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഈ ബന്ധം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.