വീണ്ടും വക്കീലായി സുരേഷ് ഗോപി
1073 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവളരെ വ്യത്യസ്തനായ ഒരു കഥാപാത്രത്തെയാണ് ചിന്താമണി കൊലക്കേസ് എന്ന സിനിമയിൽ സുരേഷ് ഗോപി അവതരിപ്പിച്ചത്. മുൻപും മലയാളത്തിൽ ലീഗൽ ത്രില്ലറുകൾ വന്നിട്ടുണ്ട്. എന്നാൽ ഇത്തരം ഒരു ചിത്രം ആദ്യമായിരുന്നു. നിറയെ വയലൻസ് രംഗങ്ങളും ഡാർക്ക് മൂഡും ഒക്കെയായി പ്രേക്ഷകരെ ഞെട്ടിച്ച വേറിട്ട ഒരു ട്രീറ്റ്മെന്റ് ആയിരുന്നു ഈ ചിത്രത്തിൽ ഉണ്ടായിരുന്നത്. ലാൽ കൃഷ്ണ വീരാടിയാർ എന്ന കഥാപാത്രമായിട്ടാണ് സുരേഷ് ഗോപിയെത്തിയത്. സൈക്കോ ക്രിമിനൽ വക്കീൽ കഥാപാത്രത്തെ മികച്ച രീതിയിൽ സുരേഷ് ഗോപി അവതരിപ്പിക്കുകയും ചെയ്തു. ഇപ്പോൾ വീണ്ടും ഒരു വക്കീൽ കഥാപാത്രമായി തീയേറ്ററുകളിലേക്ക് എത്താൻ പോവുകയാണ് സുരേഷ് ഗോപി. ജെ എസ് കെ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് സുരേഷ് ഗോപി വീണ്ടും വക്കീൽ കഥാപാത്രമായി എത്താൻ പോകുന്നത്. പുതുമുഖ സംവിധായകനായ പ്രവീൺ നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രണ്ടാം ഷെഡ്യൂൾ ചിത്രീകരണം ഇപ്പോൾ തൃശ്ശൂരിൽ തുടങ്ങിയിരിക്കുകയാണ്. അനുപമ പരമേശ്വരനാണ് നായികയായി ചിത്രത്തിൽ എത്തുന്നത്. വ്യത്യസ്തമായ ഒരു വക്കീൽ വേഷമായിരിക്കും എന്ന സൂചനകൾ ആണ് സിനിമയെക്കുറിച്ച് അണിയറ പ്രവർത്തകർ നൽകുന്നത്. ബിജു മേനോനും സുരേഷ് ഗോപിയും ഒന്നിക്കുന്ന ഗരുഡൻ എന്ന ചിത്രവും ജയരാജ് സംവിധാനം ചെയ്യുന്ന പെരുങ്കിളിയാട്ടവും സുരേഷ് ഗോപിയുടെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.