Rajinikanth's 'Thalaivar 171' With Lokesh: തലൈവർ 171; പ്രഖ്യാപനവുമായി ലോകി
Rajinikanth's 'Thalaivar 171' with Lokesh ആരാധകർക്കിത് ഇരട്ടിമധുരമാണ്. ലിയോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് മുറുകുന്നതിനിടെയാണ് പുതിയൊരു ചിത്രം കൂടി ലോകേഷ് കനകരാജ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ നാളുകളായി ലിയോയുടെ ഗ്ലിമ്പ്സ് വിഡിയോകളിലൂടെ ആരാധകരെ ആവേശത്തിലാഴ്ത്തുകയായിരുന്നു ലോകേഷ്. ഇതിനിടെ പലതവണ രജനികാന്തിനൊപ്പം ലോകേഷ് സിനിമ ചെയ്യാൻ പോകുന്നുവെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണമൊന്നും വന്നിരുന്നില്ല. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്കുള്ള തലൈവരുടെ എൻട്രി ആരാധകരെ ഏറെ ആകർഷിച്ചു. പലപ്പോഴായി ഈ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽമീഡിയയിലും ഫാൻ ഗ്രൂപ്പുകളിലും മൂവി ഗ്രൂപ്പുകളിലുമൊക്കെ നടന്നു. മാസ്റ്ററിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രത്തിൽ രജിനികാന്തും കമൽ ഹാസനും വേഷമിടുന്നതായാണ് ആദ്യം റിപ്പോർട്ടുകൾ വന്നത്.
Curated by Achu Sp|TimesXP Malayalam|12 Sept 2023