ഷൈൻ ടോം ചാക്കോയെ കുറിച്ച് സോഹൻ സീനുലാൽ | Sohan Seenulal | Shine Tom Chacko |
1014 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂനടൻ ഷൈൻ ടോം ചാക്കോയെ കുറിച്ച് സംവിധായകനും നടനുമായ സോഹൻ സീനുലാൽ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. അദ്ദേഹം പറയുന്നത് ഒരു ക്യാരക്ടർ ആയി മാറുന്നതുമായി ബന്ധപ്പെട്ട് ഷൈൻ ടോം ചാക്കോ ചോദിക്കാറുള്ള ചില സംശയങ്ങളെ കുറിച്ചാണ്. എല്ലാ സംവിധായകർക്കും ഈ സംശയങ്ങൾ അത്ര ഇഷ്ടപ്പെടില്ല എന്നും എങ്കിലും ക്യാരക്ടർ ഏറ്റവും മികച്ചത് ആക്കുന്നതിന് വേണ്ടിയാണ് ഇത്തരം സംശയങ്ങൾ അദ്ദേഹം ചോദിക്കുന്നത് എന്നും സോഹൻ പറയുന്നു. സോഹൻ പറയുന്നത് ഇങ്ങനെയാണ്. എല്ലാ കാര്യങ്ങളിലും ഒരു വ്യക്തത വരുത്താൻ ഷൈൻ ശ്രമിക്കാറുണ്ട്. അതിനായി അദ്ദേഹം കഥാപാത്രത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ചോദിക്കും. ചിലപ്പോൾ ഈ കഥാപാത്രം എത്ര വരെ പഠിച്ചു എന്ന് വരെ ചോദിക്കും. ഉദാഹരണത്തിന് ഒരു എംഎൽഎ വേഷം ചെയ്യുന്ന സമയത്ത് അസിസ്റ്റന്റ് ഡയറക്ടർ സീൻ പറയുമ്പോൾ ഈ എംഎൽഎ സ്ഥിരമായി എംഎൽഎ ആകാറുള്ള ആളാണോ അതോ ആദ്യമായി എംഎൽഎ ആയിരിക്കുന്നതാണോ എന്ന് ഷൈൻ ടോം ചാക്കോ ചോദിച്ചു. എന്നാൽ ഇതിന് കൃത്യമായ ഉത്തരം അസിസ്റ്റന്റ് ഡയറക്ടറുടെ കയ്യിൽ ഉണ്ടായിരുന്നില്ല എന്നും സോഹൻ വ്യക്തമാക്കുന്നു. നിരവധി കമന്റുകൾ ആണ് ഈ വീഡിയോയ്ക്ക് താഴെ വന്നിട്ടുള്ളത്. ഒരു മികച്ച ആക്ടർ ഇത്തരം സംശയങ്ങൾ ചോദിക്കുമെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. ഷൈൻ ചാക്കോയെ അക്ഷരം തെറ്റാതെ മികച്ച നടനെന്നു വിളിക്കാമെന്നും നല്ല ആത്മാർത്ഥതയുണ്ടെന്നും ആരാധകർ കമന്റ് ചെയ്യുകയാണ്.