Nithya Mammen Interview: 'നീ ഹിമമഴയായി' ട്രാക്ക് പാടാൻ പോയി, സിനിമയിൽ പാടി...
1208 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂNithya Mammen Interview 'നീ ഹിമമഴയായി' എന്ന ഗാനത്തിലൂടെ മലയാള സിനിമാ പിന്നണിഗാനരംഗത്തേക്ക് എത്തിയ ഗായിക നിത്യ മാമനാണ് ഇന്ന് 'സിംഗ് വിത്ത് ശ്രീഷ'യിൽ അതിഥിയായി എത്തിയിരിക്കുന്നത്. കൈലാസ് മേനോന്റെ സംഗീത സംവിധാനത്തിൽ ടോവിനോ തോമസ് - സംയുക്ത എന്നിവർ അഭിനയിച്ച എടക്കാട് ബെറ്റാലിയൻ എന്ന ചിത്രത്തിലെ ഈ ഗാനത്തിന് ട്രാക്ക് പാടാനാണ് ആദ്യം നിത്യ മാമനെ ക്ഷണിച്ചത്. ശ്രേയ ഘോഷാൽ പാടാനിരുന്ന ഈ ഗാനം പിന്നീട് നിത്യ മാമൻ തന്നെ പാടുകയായിരുന്നു. ആദ്യഗാനം ഹിറ്റായതോടെ പിന്നീട് നിരവധി ഗാനങ്ങൾ നിത്യയെ തേടിയെത്തി. 'വാതിക്കല് വെള്ളരിപ്രാവ്' എന്ന സൂഫിയും സുജാതയും ചിത്രത്തിലെ ഗാനം കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിത്യയ്ക്ക് നേടിക്കൊടുത്തു. ത്രിശങ്കു എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ നിത്യ പാടിയത്.