മനോഹര ഗാനങ്ങളുമായി അന്ന ബേബി | Anna Baby | KGF |
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
കെജിഎഫ് എന്ന ചിത്രത്തിലെ 'ഗഗനം നീ' എന്ന ഗാനം ആരും മറക്കില്ല. അത്രമാത്രം പ്രേക്ഷകരിലേക്ക് ഇഴുകിച്ചേർന്ന ഗാനമായിരുന്നു അത്. ആ ഗാനം പാടിയ മലയാളി ഗായിക സമയം മലയാളത്തോട് തന്റെ ഗാനങ്ങളെ കുറിച്ച് സംസാരിക്കുകയാണ്. ഗായിക അന്ന ബേബി തന്റെ പ്രിയപ്പെട്ട ഗാനങ്ങളെക്കുറിച്ചും പാടിയ പാട്ടുകളെ കുറിച്ചും പുതിയ പ്രോജക്ടുകളെ കുറിച്ചും പറയുകയാണ്. ഒപ്പം കെജിഎഫിലെ ആ തീം സോങ്ങ് താൻ പാടും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നും വളരെ അപ്രതീക്ഷിതമായി ലഭിച്ച ഒരു അവസരമായിരുന്നു അതെന്നും അന്ന പറയുന്നു. സിനിമ റിലീസ് ആകുന്ന സമയത്ത് ഈ ഗാനം അതിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകുമോ എന്ന സംശയം ഉണ്ടായിരുന്നുവെന്നും അന്ന വെളിപ്പെടുത്തി. സ്ക്രീനിൽ തന്റെ പാട്ട് കേട്ടപ്പോഴാണ് ഉറപ്പുവന്നത് എന്നും അന്ന വ്യക്തമാക്കുന്നു. തന്റെ ഇഷ്ട ഗാനങ്ങളെക്കുറിച്ചും പാട്ടോർമ്മകളെക്കുറിച്ചുമൊക്കെ അന്ന ബേബി സംസാരിക്കുകയാണ്...