ഇനി ബിഗ് സ്ക്രീനിൽ ഒരുമിച്ച് | salman | shahrukh |
കോവിഡ് പ്രതിസന്ധികൾക്ക് ശേഷം തിയേറ്ററുകളിൽ മികച്ച ചിത്രങ്ങൾ എത്തിയ വർഷമാണ് 2023. പ്രാദേശിക ഭാഷാ ചിത്രങ്ങൾ വമ്പൻ തരംഗങ്ങൾ സൃഷ്ടിച്ചപ്പോൾ പരാജയത്തിലേക്ക് മാത്രം നീങ്ങിയിരുന്ന ഇൻഡസ്ട്രിയായി മാറി ബോളിവുഡ്. ദൃശ്യം 2, ഗംഗുഭായി കത്തിയവാഡി എന്ന ചിത്രവും വിജയം നേടിയെങ്കിലും ബോളിവുഡിന് പ്രതീക്ഷിച്ചത്ര ശോഭിക്കാൻ ആയില്ല. പിന്നീട് ബോളിവുഡിനെ കരകയറ്റാൻ എത്തിയത് ഷാരൂഖാൻ നായകനായി എത്തിയ പത്താൻ എന്ന ചിത്രമായിരുന്നു. ചിത്രം ലോകമെമ്പാടും ആയിരം കോടിക്ക് മുകളിലാണ് കളക്ഷൻ നേടിയത്. 2023ലെ ആദ്യ ബോളിവുഡ് ഹിറ്റും ഷാരൂഖാന്റെ പേരിലായി. ചിത്രത്തിൽ അതിഥി വേഷത്തിൽ സൽമാൻ ഖാൻ എത്തിയിരുന്നു. സൽമാൻഖാന്റെ ടൈഗർ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ എത്തിയത്. ഇപ്പോൾ സൽമാൻ ഖാനും ഷാരൂഖ് ഖാനും ഒരുമിച്ച് പുതിയ സിനിമയിൽ എത്താൻ പോകുന്നു എന്ന വാർത്തയാണ് എത്തുന്നത്. ഏറെ ആവേശത്തോടെയാണ് ചലച്ചിത്ര പ്രേമികൾ ഈ വാർത്ത കേട്ടിരിക്കുന്നത്. പത്താനിലെ സൽമാൻ ഖാന്റെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇരുവരും ഒന്നിച്ച് പുതിയ ചിത്രം ഉണ്ടാകും എന്ന സൂചനയും ചിത്രത്തിലൂടെ നൽകിയിരുന്നു. ഒപ്പം ഹൃത്വിക് റോഷൻ എത്തിയേക്കും എന്ന സൂചനകളും വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. ഏറെ പ്രതീക്ഷയോടെയാണ് സൽമാൻ ഖാനും ഷാരൂഖ് ഖാനും ഒരുമിച്ചുള്ള ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്.cinemaTimesXP MalayalamUpdated: 7 Apr 2023, 10:21 am